കല്‍ക്കത്ത: മൂന്നു ദിവസമായി നടന്നു വരുന്ന ബംഗാളിലെ മര്‍കസ് സ്ഥാപനമായ തൈ്വബ ഗാര്‍ഡന്റെ അഞ്ചാം വാര്‍ഷിക സമാപന മഹാസമ്മേളനം ഇന്ന് വൈകുന്നേരം മൂന്നു മണി മുതല്‍ നടക്കും. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ തപനില്‍ ബി.ഡി.ഒ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. വെസ്റ്റ്ബംഗാള് ടൂറിസം വകുപ്പ് മന്ത്രിഗുലാം റബ്ബാനി ഉദ്ഘാടനം ചെയ്യും. ഡോ. മുഫ്തി ജലാലുദ്ധീന്‍ അഷ്റഫി അധ്യക്ഷത വഹിക്കും. ഡോ. എം.എ.എച്ച് അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. വെസ്റ്റ്ബംഗാള് ഡവലപ്മെന്റ് മന്ത്രി ബച്ചു ഹന്‍സ്ദ, എം.പിമാരായ നദീമുല്‍ ഹകീം, സന്തോഷ് കുമാര്‍, എം.എല്‍.എമാരായ ബിമന്‍ ഭാരതി, അഫാകലം, വഖ്ഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് മഹ്മൂദ്, സുഹൈറുദ്ധീന്‍ നൂറാനി, മുഫ്തി മുത്തീഉര്റഹ്മാന്, അഹ്സം ഗുലാം ഹംദാനി, ഡോ. ശക്കീല്‍ അഹമ്മദ്, ഡോ. പി.ബി സലീം ഐ.എ.എസ്, ഹാജി നൂറുല്‍ ഇസ്ലാം, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, സി.പി ഉബൈദ് സഖാഫി, സി.പി ശാഫി സഖാഫി പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച തൈ്വബ ഗാര്ഡന് മസ്ജിദ്, മോഡല്‍ സ്കൂള്‍, ഓര്‍ഫനേജ് ബില്‍ഡിംഗ് എന്നിവയുടെ ഉദ്ഘാടന കര്‍മ്മത്തിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്‍കും. ഇന്നലെ നടന്ന ആത്മീയ സമ്മേളനത്തില്‍ അല്ലാമാ ഹിലാലുദ്ധീന് മുഖ്യപ്രഭാഷണം നടത്തി. ശുക്കൂര്‍ അസ്ഹരി, ഇബ്റാഹീം സഖാഫി, മുഹമ്മദ് റിസ് വാന്‍ അമീന് മണിപ്പൂര്‍, ഹനീഫ് അലി നൂറാനി, സാബിത് നൂറാനി, അജ്മല്‍ അലി പ്രസംഗിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
© Copyright 2024 Markaz Live, All Rights Reserved