"കൊല്‍ക്കത്ത: അഞ്ച് വര്‍ഷമായി പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങളില്‍ മര്‍കസ് സ്ഥാപനമായ ത്വയ്ബ ഗാര്ഡന് കീഴില്‍ നടത്തി വരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക മുന്നേറ്റത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തിയ ത്വയ്ബ ഗാര്ഡന് അഞ്ചാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ മൂന്നുദിവസമായി നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമൂഹികമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്കി വിദ്യാഭ്യാസരംഗത്തും ജീവകാരുണ്യരംഗത്തും വിപ്ലവാത്മകമായ പദ്ധതികള്‍ നടപ്പാക്കാന്‍ മര്‍കസിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ബംഗാളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമില്ലാതിരിക്കുമ്പോഴാണ് സാമൂഹികമായി മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ അകറ്റി നികത്തപ്പെടുന്നത്. വൈജ്ഞാനികമായി കരുത്താര്ജ്ജിക്കുന്നവര്ക്ക് സ്വന്തം സമൂഹത്തിന്റെ നാടീമിടിപ്പുകള് മനസ്സിലാക്കാനും ധൈഷണികമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും കഴിയും. മര്‍കസിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിവും അവബോധവുമുള്ള പുതിയ തലമുറയെയാണ് അവിടെ വാര്‍ത്തെടുക്കുന്നത്. യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസവും വൈജ്ഞാനിക ബോധവുമാണ് ബംഗാളിലെ മുസ്ലിംകള്ക്ക് മര്‍കസ് സ്ഥാപനങ്ങള്‍ വഴി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ് ദിനാജ്പുര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ മര്കസിനു കീഴില്‍ പുതുതായി നിര്‍മിച്ച ക്യാമ്പസ് മസ്ജിദിന്റെ ഉദ്ഘാടനവും കാന്തപുരം നിര്‍വഹിച്ചു. മോഡല്‍ സ്കൂള്‍ ഉദ്ഘാടനം വികസനകാര്യ വകുപ്പ് മന്ത്രി ബച്ചു ഹന്‍സ്ദയും ഓര്‍ഫനേജ് ഉദ്ഘാടനം ടൂറിസം മന്ത്രി ഗുലാം റബ്ബാനിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഹാജി മസ്ഹര്‍ റബ്ബാനിയും നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സുഹൈറുദ്ദീന്‍ നുറാനി ആമുഖപ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, മുഫ്തി റൂഹുല്‍ അമീന്, മുഫ്തി നൂറുല്‍ ആരിഫീന്‍, മുഫ്തി സിയാഉറഹ്മാന് റസ്വി, മുഫ്തി റൂഹുല്‍ അമീന്, ഡോ. ജാവേദ് അലിഖാന്, ഹാജി റഫിയുദ്ദീന്‍ മണ്ടല്‍, കാസിമുദ്ദീന്‍, അബ്ദുറഷീദ് സഖാഫി, സി.പി ഉബൈദ് സഖാഫി, സി.പി ശാഫി സഖാഫി സംബന്ധിച്ചു."