മർകസ് സനദ് ദാന സമ്മേളനം: വളണ്ടിയർ മീറ്റ് ഇന്ന്


കാരന്തൂർ: ഫെബ്രുവരി 5ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ വളണ്ടിയർ മീറ്റ് ഇന്ന് (ബുധൻ) നടക്കും. മർകസ് കാമിൽ ഇജ്തിമയിൽ വൈകുന്നേരം 6:30ന് ആരംഭിക്കുന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി ഒന്ന് മുതൽ നാല് ദിവസങ്ങളിൽ നടക്കുന്ന മതപ്രഭാഷണം, ഖത്മുൽ ബുഖാരി, സഖാഫി പ്രതിനിധി സംഗമം, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, ദസ്തർ ബന്ദി ഉൾപ്പെടെയുള്ള വിവിധ പരിപാടികളുടെ ക്രമീകരണങ്ങളും ഒരുക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
സ്വാഗത സംഘം കൺവീനർ അബ്ദുൽ മജീദ് കക്കാട്, മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, വി.എം. റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെ.കെ, ദുൽകിഫിൽ സഖാഫി, മാതോലത്ത് അബ്ദുല്ല ഹാജി, ജഫ്സൽ കാരന്തൂർ, മിസ്തഹ് മൂഴിക്കൽ സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, എസ്.ജെ.എം ഉൾപ്പെടെയുള്ള സുന്നി സംഘടനകളുടെ ജില്ലാ, സോൺ നേതാക്കളും സാന്ത്വനം വളണ്ടിയർമാരും ചടങ്ങിൽ സംബന്ധിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം