'കൊളോക്വിയം': മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വിദ്യാർഥികൾക്കായുള്ള അനുമോദന ചടങ്ങ് 'കൊളോക്വിയം' മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാർഥികൾക്കായുള്ള അനുമോദന ചടങ്ങ് 'കൊളോക്വിയം' മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞവർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കായുള്ള അനുമോദന ചടങ്ങ് 'കൊളോക്വിയം' സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബഷീർ കെ. അധ്യക്ഷത വഹിച്ച ചടങ്ങ് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും അദ്ധ്യാപകരുടെ സമർപ്പണത്തെയും അദ്ദേഹം അനുമോദന പ്രസംഗത്തിൽ പ്രശംസിച്ചു.
അക്രെഡിറ്റഡ് മാനേജ്മെന്റ് ട്രെയ്നർ ശ്രീ. ആഷിക് കെ. പി. ചടങ്ങിൽ മുഖ്യാതിഥിയായി. കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ ഉന്നത വിജയം നേടിയ അറുപതോളം വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകമായി അനുമോദിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. മർകസ് ഡയറക്ടർ സി.പി. ഉബൈദുള്ള സഖാഫി, അക്കാദമിക് അസ്സോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, അലുംനി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ. മുഹമ്മദ്, മർകസ് പി. ടി. എ. പ്രസിഡന്റ് ഷമീം കെ കെ, മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മൂസക്കോയ മാവിളി എന്നിവരും മർക്കസിലെ വിവിധ അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം