പ്രഥമ ‘മീം ഹുബ്ബുറസൂൽ പുരസ്കാരം’ കുറ്റൂർ സി.പി. അബ്ദുറഹിമാൻ ഹാജിക്ക്


നോളജ് സിറ്റി: മീം കവിയരങ്ങിന്റെ ഭാഗമായി വിറാസ് ഏർപ്പെടുത്തിയ പ്രഥമ 'മീം ഹുബ്ബുറസൂൽ പുരസ്കാരത്തിന്' കുറ്റൂർ സി.പി. അബ്ദുറഹിമാൻ ഹാജി അർഹനായി. പ്രവാചകസ്നേഹ പ്രചാരണത്തിനായി സ്വന്തം സമയവും സമ്പത്തും മാറ്റിവെച്ച ഉമറാ നേതൃത്വത്തിനുള്ള ആദരസൂചകമായാണ് ഈ പുരസ്കാരം നൽകുന്നത്.
മൗലിദ് സദസ്സുകൾക്കും പ്രവാചക സംഗമങ്ങൾക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും ഒരുക്കി നൽകുന്നതിൽ ശ്രദ്ധേയനാണ് അദ്ദേഹം. യു.എ.ഇ. ആസ്ഥാനമായുള്ള ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ കൂടിയായ കുറ്റൂർ അബ്ദുറഹിമാൻ ഹാജി, പ്രവാചക പ്രകീർത്തന സദസ്സുകൾക്ക് നിരന്തരം ഊർജ്ജവും കരുത്തും പകരുന്ന വ്യക്തിത്വമാണ്.
കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടായി മാറിയ 'തുഹ്ഫത്തുൽ ഫറാഇദ്' ബദർ മൗലിദിന്റെ പ്രസാധകൻ കൂടിയാണ് ഇദ്ദേഹം. കൂടാതെ, വിശുദ്ധ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ജാമിഉൽ ഫുതൂഹ് പരിപാലന സമിതിയായ 'സദന'യുടെ ചെയർമാൻ പദവി കൂടി വഹിക്കുന്ന അദ്ദേഹം തിരുനബിപ്രേമത്തിന്റെ മികച്ച മാതൃകയായി നിലകൊള്ളുന്നു.
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം