സ്നേഹ മധുരം നുകർന്ന് പതിനായിരങ്ങൾ


കോഴിക്കോട്: ആത്മീയ ചൈതന്യം തുളുമ്പുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനവേദി സ്നേഹത്തിന്റെ അനർഘ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിശുദ്ധിയുടെയും സൽപ്രവൃത്തികളുടെയും സന്ദേശം പകരുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരങ്ങൾക്ക് ആതിഥേയത്വത്തിന്റെ മാധുര്യമേകാൻ ഏഴ് സോണുകൾ ഇരുപത്തിരണ്ടിലേറെ യൂണിറ്റുകളിൽ നിന്നും സ്നേഹത്തോടെ മധുരപലഹാരങ്ങൾ എത്തിച്ചു. റഹ്മത്തുള്ള സഖാഫി എളമരം, മജീദ് കക്കാട്, അബ്ദുല്ല കരുവൻപൊയിൽ, അശ്റഫ് കോംപ്ലക്സ് തുടങ്ങിയ പണ്ഡിതരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ പലഹാരങ്ങൾ സ്വീകരിച്ചു.
പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറിയ ഈ കാരുണ്യപ്രവൃത്തി സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. വിവിധ കേന്ദ്രങ്ങളിൽ നിന്നും സ്നേഹത്തോടെ തയ്യാറാക്കി എത്തിച്ച മധുരം പങ്കുവെക്കപ്പെട്ടത് ഏവരുടെയും മനംനിറച്ചു. പങ്കാളിത്തത്തിന്റെയും കരുതലിന്റെ ആഴം വിളിച്ചോതിയ ഈ കാഴ്ച സമ്മേളനത്തിലെ ഹൃദ്യമായ അനുഭവമായി മാറി. ഓരോ യൂണിറ്റും അതീവ താല്പര്യത്തോടെയും ആത്മസമർപ്പണത്തോടെയുമാണ് ഈ സൽക്കാരത്തിനായി അണിനിരന്നത്. വിതസ്ഥ സോണുകളിൽ നിന്നും പ്രവർത്തകർ സമ്മേളനത്തിൽ തിളക്കമേകി.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം