കർമനിരതരായി വളണ്ടിയർ സ്ക്വാഡ്


കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ മിടിപ്പായി വളണ്ടിയർ സ്ക്വാഡ്. കുന്ദമംഗലം, ഓമശ്ശേരി, നരിക്കുനി, താമരശ്ശേരി, ഫറോക്ക്, കോഴിക്കോട് സൗത്ത്, നോർത്ത് സോണുകളിൽ നിന്നായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ, മർകസ്, സാന്ത്വനം, സഹായി വളണ്ടിയർമാർ ഉൾപ്പെടുന്നതാണ് സ്ക്വാഡ്.
പ്രകീർത്തന നഗരിയിലേക്ക് വിരുന്നെത്തിയ വിശ്വാസികൾക്കും അതിഥികൾക്കും സ്വീകരണം, ഭക്ഷണം, ട്രാഫിക്, മെഡിക്കൽ, ഗതാഗതം തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കിയ ഈ സംഘത്തിന്റെ മികവുറ്റ സേവനം മുഴുവൻ പ്രവാചക സ്നേഹികളുടെയും മനം കവർന്നിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി വിവിധ സംഗമങ്ങൾ പൂർത്തിയാക്കിയ സ്ക്വാഡ് അംഗങ്ങൾ ഏഴ് കോർഡിനേറ്റർമാർക്കു കീഴിലാണ് ചിട്ടയൊത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം