സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ ദുആ സമ്മേളനവും നാളെ മർകസിൽ
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ ദുആ സമ്മേളനവും നാളെ (ശനി) മർകസിൽ നടക്കും.1988 മുതൽ വൈസ് പ്രസിഡന്റായും 2010 മുതൽ പ്രസിഡന്റായും മർകസിന്റെ മുഴുവൻ പദ്ധതികളിലും പരിപാടികളിലും സജീവമായി പ്രവർത്തിച്ചുവന്ന തങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് അനുസ്മരണ-പ്രാർഥനാ സമ്മേളനം നടക്കുക.
നാളെ മഗ്രിബ് നിസ്കാര ശേഷം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കോടമ്പുഴ ബാവ മുസ്ലിയാർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ടി.കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, മജീദ് കക്കാട് തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും പ്രാസ്ഥാനിക നേതാക്കളും ജാമിഅ മർകസ് മുദരിസുമാരും അനുസ്മരണ-പ്രാർഥന സമ്മേളനത്തിന് നേതൃത്വം നൽകും.
സയ്യിദ് അലി ബാഫഖി തങ്ങളുടെ കുടുംബാംഗങ്ങളും സ്നേഹ ജനങ്ങളും പരിപാടിയിൽ സന്നിഹിതരാവും. ഹദ്യ ചെയ്ത ഖത്മുൽ ഖുർആൻ, തഹ്ലീൽ, ഇഖ്ലാസുകളുടെ എണ്ണം അറിയിക്കാനും ജുസ്ഉകൾ ഏറ്റെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 7025220088 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ജനാസ നിസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയിൽ...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം