ഐ.ഐ.ടി മദ്രാസ് സ്കൂൾ കണക്ട് പദ്ധതിയിൽ പങ്കാളിയായി മർകസ് ഇന്റർനാഷണൽ സ്കൂൾ


കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ (IIT Madras) സ്കൂൾ കണക്ട് പദ്ധതിയിൽ പങ്കാളിയായി കോഴിക്കോട് എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ. പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ പങ്കാളിത്തം ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള കത്ത് ഐ.ഐ.ടി മദ്രാസ് അധികൃതർ കൈമാറി.
സ്കൂൾ കണക്ട് പദ്ധതിയിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിവിധ അക്കാദമിക സംരംഭങ്ങളുമായും പഠനസാധ്യതകളുമായും ബന്ധപ്പെടാനുള്ള അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളിലുള്ള താൽപര്യം വളർത്തുക, അന്വേഷണാത്മക പഠനവും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുക, അധ്യാപകരുടെ അക്കാദമിക ശേഷി വികസിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ഈ പങ്കാളിത്തം പ്രാധാന്യമർഹിക്കുന്നു.
മർകസ് ഇന്റർനാഷണൽ സ്കൂളിന്റെ 2026–27 അധ്യയനവർഷത്തെ 'Year of Excellence' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന QUEST (Quest for Understanding and Exploration in Science & Technology), PROMISE (Programme for Mathematical and Intellectual Scholarly Excellence), MIS GATE തുടങ്ങിയ അക്കാദമിക സംരംഭങ്ങൾക്ക് ഈ പങ്കാളിത്തം കൂടുതൽ ദിശാബോധം നൽകും.
സ്കൂളിന്റെ അക്കാദമിക മികവ് ഉയർത്തുന്നതിനും വിദ്യാർഥികൾക്ക് വിശാലമായ പഠനലോകവുമായി സംവദിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്.
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും കൗതുകം കാണിച്ച് കാല്വെറ...
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം