സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: മർകസ് സ്ഥാപനങ്ങളിൽ നാളെ പ്രാർഥന സംഗമം


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ് സ്ഥാപനങ്ങളിൽ നാളെ (വ്യാഴം) പ്രത്യേക പ്രാർഥന സംഗമങ്ങൾ നടത്തണമെന്ന് മർകസ് സെക്രട്ടറിയേറ്റ് അറിയിച്ചു. 1988 മുതൽ വൈസ് പ്രസിഡന്റായും 2010 മുതൽ പ്രസിഡന്റായും മർകസിന്റെ മുഴുവൻ പദ്ധതികളിലും പരിപാടികളിലും സജീവമായി പ്രവർത്തിച്ചുവന്ന തങ്ങളോടുള്ള ആദരവും അനുശോചനവും പ്രകടിപ്പിച്ചാണ് നാളെ പ്രാർഥന സംഗമങ്ങൾ നടക്കുക.
കാരന്തൂരിലെ പ്രധാന ക്യാമ്പസിലെ സ്ഥാപനങ്ങൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകൾ, മതപഠന കേന്ദ്രങ്ങൾ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, ഹാദിയ അക്കാദമികൾ, സീക്യൂ പ്രീസ്കൂളുകൾ തുടങ്ങി മുഴുവൻ മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ പ്രാർഥന സംഗമങ്ങൾ നടക്കും.
വിദേശ രാജ്യങ്ങളിൽ മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിലും അലുംനി കൂട്ടായ്മകൾക്ക് കീഴിലും പ്രത്യേക അനുസ്മരണ-പ്രാർഥന സംഗമങ്ങൾ നടത്തണമെന്നും മർകസ് ഭാരവാഹികളായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എ.പി അബ്ദുൽ കരീം ഹാജി ചാലിയം, ബി.പി സിദ്ദീഖ് ഹാജി, മജീദ് കക്കാട് എന്നിവർ അറിയിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം