സഖാഫി ശൂറ നിർമിച്ച ഭവനം കൈമാറി


കാരന്തൂർ: സഖാഫി സ്കോളേഴ്സ് കേന്ദ്ര കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാന്തനം പദ്ധതിയുടെ ഭാഗമായി 2008 ബാച്ച് സഖാഫികൾ മർഹൂം സി.പി,അബ്ദുറഹ് മാൻ സഖാഫിയുടെ കുടുംബത്തിനു മഞ്ചേരി ചെറുകുളത്തു നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം മർകസിൽ ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ചടങ്ങിൽ സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സി.മുഹമ്മദ് ഫൈസി, ബാച്ച് ലീഡർമാരായ സയ്യിദ് മൂർത്തള സഖാഫി, യൂനുസ് സഖാഫി പയ്യനാട്, ശൂറ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഈയിടെ അന്തരിച്ച നന്നമ്പ്ര അബ്ദുൽ റഷീദ് സഖാഫിയുടെ കുടുംബത്തിന് 2004 ബാച്ച് സഖാഫികൾ സ്വരൂപിച്ച ധന സഹായവും കാന്തപുരം കുടുംബത്തിനു കൈമാറി.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം