വോട്ടവകാശം വിനിയോഗിക്കല്‍ പൗരന്മാരുടെ മൗലിക ബാധ്യത: കാന്തപുരം


കോഴിക്കോട്: രാജ്യത്ത് നിർണ്ണായകമായ പൊതുതിരെഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ഖത്മുൽ ബുഖാരി സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തങ്ങളുള്ള സുന്നി പ്രസ്ഥാനത്തിന് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം