മർകസ് 45മത് സ്ഥാപക ദിനാഘോഷം പ്രൗഢമായി
നാലര പതിറ്റാണ്ടിന്റെ പ്രയാണ വീഥിയിൽ ആവേശ്വോജ്വലമായ ഓർമ്മകൾ അയവിറക്കി ജാമിഅഃ മർകസിന്റെ 45മത് വാർഷികാഘോഷം. എതിർപ്പുകളുടെ...
നാലര പതിറ്റാണ്ടിന്റെ പ്രയാണ വീഥിയിൽ ആവേശ്വോജ്വലമായ ഓർമ്മകൾ അയവിറക്കി ജാമിഅഃ മർകസിന്റെ 45മത് വാർഷികാഘോഷം. എതിർപ്പുകളുടെ...
കോഴിക്കോട് : നാലര പതിറ്റാണ്ടിന്റെ പ്രയാണ വീഥിയിൽ ആവേശ്വോജ്വലമായ ഓർമ്മകൾ അയവിറക്കി ജാമിഅഃ മർകസിന്റെ 45മത് വാർഷികാഘോഷം. എതിർപ്പുകളുടെ നടുക്കയത്തിലൂടെ നീന്തി ലക്ഷ്യത്തിന്റെ പതിൻമടങ്ങ് മുന്നേറിയിട്ടും ഇനിയും മുന്നേറുമെന്ന പ്രഖ്യാപനം കൂടിയായി സ്ഥാപകദിനാഘോഷം.1978 ഏപ്രിൽ 18ന് ആഗോള വിശ്രുത പണ്ഡിതൻ സയ്യിദ് അലവി മാലികി(മക്ക)യുടെ കരങ്ങളാൽ തുടക്കം കുറിച്ച മർകസ് രാജ്യത്തുടനീളം നൂറു കണക്കിന് വിദ്യാഭ്യാസ സമുച്ചയങ്ങളാണ് നടത്തുന്നത്. മർകസ് മോഡൽ വിദ്യാഭ്യാസ വിപ്ലവം ഇനിയും വ്യാപിപ്പിക്കുമെന്ന് വാർഷികാഘോഷ സംഗമം പ്രഖ്യാപിച്ചു.
മർകസ് വൈസ് പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെയാണ് സ്ഥാപക ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മർകസ് ഡേ സന്ദേശം നൽകി. മർകസ് വൈസ് പ്രസിഡൻ്റ് എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മർകസ് വൈസ് പ്രസിഡൻ്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം അധ്യക്ഷത വഹിച്ചു. നേരത്തെ മടവൂരിൽ സി എം വലിയുല്ലാഹിയുടെ മഖ്ബറ സിയാറത്തോടെയാണ് നഗരിയിൽ ഉയർത്താനുള്ള പതാക ഘോഷയാത്ര ആരംഭിച്ചത്. സയ്യിദ് ശിഹാബുദ്ദീൻ അഹ് ദൽ മുത്തനൂർ സിയാറത്തിന് നേതൃത്വം നൽകി. ഘോഷയാത്രക്ക് മർകസ് കവാടത്തിൽ സ്വീകരണം നൽകി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ നേതൃത്വത്തിൽ 45 പ്രമുഖ വ്യക്തിത്വങ്ങൾ 45 പതാകകൾ വാനിലേക്ക് ഉയർത്തി.
ദുബൈ ഇൻ്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് ജേതാവ് ഹാഫിള് സൈനുൽ ആബിദീൻ ഈങ്ങാപ്പുഴക്കുള്ള അവാർഡ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങളും സി.മുഹമ്മദ് ഫൈസിയും ചേർന്ന് സമ്മാനിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസാ അഞ്ചാം ക്ളാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് റൈഹാൻ വാലി വിദ്യാർഥി സാലിഹ് കരീറ്റിപറമ്പിനുള്ള അവാർഡ് വിതരണം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി.എം. കോയ മാസ്റ്റർ നിർവ്വഹിച്ചു. മർകസ് അലുംനി ചാരിറ്റി ഫണ്ട് സ്വീകരണം സയ്യിദ് സാലിഹ് ശിഹാബ് ജിഫ്രി നിർവഹിച്ചു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, എസ് എം എ സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി, സി മുഹമ്മദ് യൂസുഫ് ഹാജി പന്നൂർ, സഖാഫി ശൂറാ ജനറൽ കൺവീനർ പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി, മർകസ് അലുംനി സെക്രട്ടറി സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ, പ്രൊഫ.എ കെ അബ് ദുൽ ഹമീദ്, ഏനു ഹാജി (മർകസ് സഊദി കമ്മിറ്റി), പിപി അബൂബക്കർ ഹാജി ചെറുവണ്ണൂർ, ബിപി സിദ്ദീഖ് ഹാജി, മർകസ് എ ജി എം അഡ്വ മുഹമ്മദ് ശരീഫ് പ്രസംഗിച്ചു. മജീദ് കക്കാട് സ്വാഗതവും വിഎം അബ്ദുൽ റഷീദ് സഖാഫി നന്ദിയും പറഞ്ഞു. ഷാനിദ് ചമൽ ഖിറാഅത്ത് നടത്തി.