അംഗൻവാടിക്ക് റോഡ് നിർമിച്ചു നൽകി മർകസ് ലോ കോളേജ് വിദ്യാർത്ഥികൾ
മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞത്. ...
മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞത്. ...
വയനാട്: 35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴഞ്ചന അംഗൻവാടിക്ക് മർകസ് ലോ കോളജ് വിദ്യാത്ഥികളുടെ ആഭിമുഖ്യത്തിൽ റോഡ് നിലവിൽ വന്നു. മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞത്.
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും മർകസ് ലോ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളും പ്രദേശവാസികളും ഒരുമിച്ചു ചേർന്നാണ് ശ്രമദാനത്തിലൂടെ റോഡ് വെട്ടിയിരിക്കുന്നത്.
1987 ൽ സ്ഥാപിതമായ അംഗൻവാടിയിലേക്കു സുഗമമായൊരു നടപ്പാത പോലുമില്ലാതെ മുളിയിലും ചെളിയിലും ചവിട്ടി പ്രയാസപ്പെടുകയായിരുന്നു. പല സമയങ്ങളിലും റോഡിന് വേണ്ടി ശ്രമങ്ങളുണ്ടായപ്പോഴും പല കാരണങ്ങളാൽ വിഫലമായി അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണത്തോടെ ശ്രമദാനത്തിലൂടെയുള്ള റോഡ് നിർമ്മാണ ദിനം ആഘോഷമായാണ് പ്രദേശവാസികളും അംഗൻവാടി പ്രവർത്തകരും ഏറ്റെടുത്തത്. റോഡ് നിർമ്മാണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാസ്റ്റർ നിർവഹിച്ചു. ലോ കോളേജ് വൈസ് പ്രിൻസിപ്പാൾ അഡ്വ. സി. അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ, വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ കെ.എ ഷറഫുദ്ദീൻ, അഡ്വ. ജൈനിഷ, കീർത്തന വി, ആഖിൽ മുഹമ്മദ് എൻ.സി, കെ.പി.സാജിറ സംസാരിച്ചു.
അംഗൻവാടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മികച്ച സംഘാടനം നടത്തുന്ന പഴഞ്ചന അംഗൻവാടി ടീച്ചർ കെ.പി സാജിറയേയും ചടങ്ങിൽ ആദരിച്ചു. കുട്ടികാലത്ത് അക്ഷരം പഠിച്ച അംഗൻവടിയിലേക്ക് മൂന്നര പതിറ്റാണ്ടിന് ശേഷം റോഡ് വരുന്നു എന്നത് വ്യക്തിപരമായ സന്തോഷം കൂടിയാണെന്ന് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ സംഘാടകൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു . മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളേജ് അക്കാഡമിക് പ്രവർത്തനങ്ങൾക്ക് പുറമെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ളൊരു വിദ്യാർത്ഥികളുടെ ദൗത്യമായിരുന്നു അംഗൻവാടി റോഡ് നിർമ്മാണ ശ്രമദാനവും. ത്രിവത്സര എൽ.എൽ.ബിക്ക് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥികളായ 48 പേരാണ് ശ്രമദാനത്തിൽ പങ്കാളികളായത്. മാനവിക വിഷയങ്ങളിലേയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചുക്കൊണ്ട് നിയമപഠന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുക എന്ന ലക്ഷ്യത്തോടെ നിയമ പഠന ഗവേഷണ കേന്ദ്രം ആരംഭിച്ച് മർകസ് ലോ കോളേജ് ഇതിനകം ശ്രദ്ധനേടിയതാണ്. ഭരണഘടനാ സംവാദങ്ങൾക്കും ചർച്ചകൾക്കും അവസരമൊരുക്കാനും പൊതുജനങ്ങൾക്കിടയിൽ ഭരണഘടനാ അവബോധം വളർത്തുന്നതിനും വേണ്ടി ചെയർ ഫോർ കോൺസ്റ്റിറ്റിയൂഷൻ സ്റ്റഡീസും മർകസ് ലോ കോളേജിന്റെ പ്രത്യേകതയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച നിയമ പഠന കേന്ദ്രങ്ങളുമായി സഹകരിച്ച് നിയമ പഠനമേഖലയിലെ പുതിയ ഹ്രസ്വകാല കോഴ്സുകൾ, നിയമ പഠന രംഗത്തെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പുകൾ എന്നിവ ചെയറിന്റെ ആഭിമുഖ്യത്തിൽ മർകസ് ലോ കോളേജ് മുന്നോട്ട് വെക്കുന്നുണ്ട്.