മർകസ് മോഡൽ വിദ്യാഭ്യാസം രാജ്യം ആവശ്യപ്പെടുന്നത്: ഇമ്രാൻ പ്രതാപ്ഗഡി എം. പി
കേരള സന്ദർശനത്തിനിടെ കാരന്തൂർ മർകസിലെത്തി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....
എ.ഐ.സി.സി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാൻ പ്രതാപ്ഗഡി എം.പി മർകസിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു
Markaz Live News
January 02, 2023
Updated
കോഴിക്കോട്: കഴിഞ്ഞ 45 വർഷമായി മർകസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മാതൃക രാജ്യം ആവശ്യപ്പെടുന്നതെന്ന് എ.ഐ.സി.സി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാൻ പ്രതാപ്ഗഡി എം.പി. കേരള സന്ദർശനത്തിനിടെ കാരന്തൂർ മർകസിലെത്തി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇക്കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. ധാർമിക വിദ്യ അഭ്യസിച്ച, രാഷ്ട്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും നല്ല കാഴ്ചപ്പാടുള്ള വിദ്യാർത്ഥികളെയാണ് മർകസ് ഓരോ വർഷവും രാജ്യത്തിന് നൽകുന്നത്. ഈ മാതൃക ഏറെ സന്തോഷിപ്പിക്കുന്നുവെന്നും രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. മർകസ് പി.ആർ.ഡി ജോയിന്റ് ഡയറക്ടർ കെ.കെ ശമീം, നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ കോർഡിനേറ്റർ ഉബൈദ് നൂറാനി, അസിസ്റ്റന്റ് ഡയറക്ടർ ശിഹാബ് സഖാഫി പെരുമ്പിലാവ് സംബന്ധിച്ചു.