ഭിന്നശേഷിക്കാർക്കൊപ്പം ശ്രദ്ധേയമായി നോളജ് സിറ്റിയിലെ ജുമുഅ
പരസഹായമില്ലാതെ യാത്രകൾ സാധ്യമല്ലാത്തതിനാൽ ഇരുട്ടറകളിൽ സ്വപ്നങ്ങൾ തളക്കപ്പെട്ട ഇവർക്ക് നോളജ് സിറ്റിയിലേക്കുള്ള യാത്ര കുളിരു പകരുന്നതായിരുന്നു....
പരസഹായമില്ലാതെ യാത്രകൾ സാധ്യമല്ലാത്തതിനാൽ ഇരുട്ടറകളിൽ സ്വപ്നങ്ങൾ തളക്കപ്പെട്ട ഇവർക്ക് നോളജ് സിറ്റിയിലേക്കുള്ള യാത്ര കുളിരു പകരുന്നതായിരുന്നു....
നോളജ് സിറ്റി: നോളജ് സിറ്റിയുടെ മനോഹാരിതയും ചാരുതയും ആത്മീയാനുഭൂതിയും വേണ്ടുവോളം ആസ്വദിക്കാൻ അവർ വീണ്ടും എത്തി. കോഴിക്കോട്- മലപ്പുറം ജില്ലകളിൽ നിന്നുള്ള ഇരുപത്തി അഞ്ചോളം ഭിന്നശേഷിക്കാരാണ് നോളജ് സിറ്റിയുടെ നിറമുള്ള കാഴ്ചകൾ കാണാനും ജുമുഅ നമസ്കാരത്തിനുമായി നോളജ് സിറ്റിയിൽ എത്തിയത്. സിറ്റിയുടെ പണി നടക്കുന്ന വേളയിൽ നേരത്തെ സന്ദർശനം നടത്തിയിരുന്ന ഇവർക്ക്, പണികൾ അന്ത്യഘട്ടത്തിലെത്തിയപ്പോഴുള്ള രണ്ടാം വരവ് അഭിലാശ പൂർത്തീകരണമായി.
പല വിധ അസുഖങ്ങളാൽ വീടുകളിൽ ഒതുങ്ങി കൂടേണ്ടിവന്നവരാണ് സന്ദർശനത്തിനെത്തിയവരുടെ കൂട്ടത്തിലെ പലരും. പരസഹായമില്ലാതെ യാത്രകൾ സാധ്യമല്ലാത്തതിനാൽ ഇരുട്ടറകളിൽ സ്വപ്നങ്ങൾ തളക്കപ്പെട്ട ഇവർക്ക് നോളജ് സിറ്റിയിലേക്കുള്ള യാത്ര കുളിരു പകരുന്നതായിരുന്നു. നോളജ് സിറ്റിയിലെ മസ്ജിദുൽ ഫുതൂഹിന്റെ മനോഹാരിതയും ആകാര ഭംഗിയും അവർ ആവോളം നുകർന്നു. ജുമുഅ നമസ്കാരവും ശേഷമുള്ള പ്രത്യേക പരിപാടികളുമെല്ലാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് നിറഞ്ഞ മനസ്സോടെയാണ് അവർ നോളജ് സിറ്റിയുടെ ഗേറ്റ് കടന്നത്.
മർകസ് നോളജ് സിറ്റിയിലെത്തിയ ഭിന്നശേഷിക്കാരെയും കൂടെ അനുഗമിച്ച സന്നദ്ധ പ്രവർത്തകരെയും നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. തൻവീർ ഉമർ തുടങ്ങിയവർ സംബന്ധിച്ചു.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved