മർകസ് സി എം ഉറൂസ് സമാപിച്ചു.

മർകസ് സിഎം ഉറൂസ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മർകസ് സിഎം ഉറൂസ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് സംഘടിപ്പിച്ച സി എം വലിയുല്ലാഹി ഉറൂസ് മുബാറകും ദിക്ർ ദുആ മജ്ലിസും സമാപിച്ചു. മർകസിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ ആത്മീയ ഊർജവും നേതൃത്വവും നൽകിയ സിഎം വലിയുല്ലാഹിയെ അനുസ്മരിച്ച് പൊതുജനങ്ങളും വിദ്യാർഥികളുമടക്കം ആയിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം 7 ന് കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉറൂസ് സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മഹ്ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്ലിയാർ, വി ടി അഹ്മദ്കുട്ടി മുസ്ലിയാർ വാവൂർ, അബ്ദുൽ കരീം ഫൈസി, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved