ജൈവ കാർഷിക പദ്ധതിയിൽ നേട്ടം; മസ്റ ഉൽപന്നങ്ങൾക്ക് പ്രിയമേറുന്നു

നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിന് സമീപമുള്ള 'മസ്റ' വില്പന കൗണ്ടറിൽ ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയവർ
നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിന് സമീപമുള്ള 'മസ്റ' വില്പന കൗണ്ടറിൽ ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയവർ
നോളജ് സിറ്റി: നോളജ് സിറ്റിയിലെ മസ്റ ഉൽപ്പന്നങ്ങൾക്ക് പ്രിയമേറുന്നു. മർകസ് നോളജ് സിറ്റിയുടെ കാർഷിക കേന്ദ്രമായ മസ്റ (മർകസ് അലിയൻസ് ഫോർ സീറോ വേസ്റ്റ് റീഫോറസ്റ്റേഷൻ ആൻഡ് അഗ്രിക്കൾച്ചർ) യിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ ഏറുന്നത്. നോളജ് സിറ്റിയിലും പരിസരത്തുമായി നിലകൊള്ളുന്ന മസ്റയിൽ നിർമിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, നോളജ് സിറ്റിയിൽ തന്നെയാണ് വില്പന നടത്തുന്നത്. രക്തശാലി, നവര, മട്ട തുടങ്ങിയ അരികളും, അവിൽ, വിവിധ പഴങ്ങൾ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കുടംപുളി, നാരങ്ങ തൈകൾ, പടവലം, ചീര, കുമ്പളം, പച്ചക്കായ, കപ്പ, പാഷൻഫ്രൂട്ട്, ചക്ക തുടങ്ങിയയാണ് നിലവിൽ നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിന് സമീപമുള്ള മസ്റയുടെ വില്പന കൗണ്ടറിൽ വിൽപന നടത്തുന്നത്. ഉത്പന്നങ്ങൾ വാങ്ങാനായി നിരവധി പേരാണ് ദിനേന ഇവിടേക്ക് എത്തുന്നത്. വിഷ രഹിതമായ ജൈവ ഭക്ഷ്യ വസ്തുക്കളാണ് ഇവ എന്നത് കൊണ്ട് തന്നെ വളരെയധികം സ്വീകാര്യത ഇവക്ക് ലഭിക്കുന്നുണ്ട്.
ഇവ കൂടാതെ, വെളിച്ചെണ്ണ- മഞ്ഞൾപൊടി- മുളക് പൊടി നിർമാണം, പശു - കോഴി ഫാമുകൾ, തെങ്ങ്, തേൻ, റബ്ബർ, ചോളം കൃഷികൾ, തീറ്റപ്പുല്ല്, തണ്ണിമത്തൻ തുടങ്ങിയവയെല്ലാം മുപ്പത്തി അഞ്ച് ഏക്കറിൽ സ്ഥിതിചെയ്യുന്ന മസ്റയിൽ ഉണ്ട്.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved