മർകസ് മദനീയം ഭവന സമർപ്പണം; സ്വാഗത സംഘം ഓഫീസ് പ്രവർത്തന സജ്ജം

മർകസ് മദനീയം ഭവന പദ്ധതി സമർപ്പണം സ്വാഗതസംഘം ഓഫീസ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്യുന്നു
മർകസ് മദനീയം ഭവന പദ്ധതി സമർപ്പണം സ്വാഗതസംഘം ഓഫീസ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ: മർകസും മദനീയം കൂട്ടായ്മയും സംയുക്തമായി നിർമിച്ചു നൽകുന്ന ഭവന പദ്ധതി സമർപ്പണത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തന സജ്ജമായി. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഓഫീസ് ഉദ്ഘാടനം ചെയ്ത് ഒരുക്കങ്ങൾ വിലയിരുത്തി. മെയ് 21 ഞായറാഴ്ച വൈകുന്നേരം 4 മുതൽ മർകസിൽ നടക്കുന്ന സമർപ്പണ ചടങ്ങിൽ പണിപൂർത്തീകരിച്ച 111 വീടുകളാണ് അർഹരായ കുടുംബങ്ങൾക്ക് കൈമാറുന്നത്. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമർപ്പണ ചടങ്ങിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരത്തിലധികം സ്നേഹ ജനങ്ങൾ സംബന്ധിക്കും. ഡോ.എപി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുലത്തീഫ് സഖാഫി മദനീയം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് മുഹമ്മദ് ബാഫഖി, സിപി ഉബൈദുല്ല സഖാഫി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ജാഫർ സഖാഫി, കെകെ ശമീം, ഉനൈസ് മുഹമ്മദ്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, അക്ബർ ബാദുശ സഖാഫി, ഹനീഫ് അസ്ഹരി, ദുൽകിഫിൽ സഖാഫി, സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സിദ്ദീഖ് കെ, ഉസ്മാൻ സഖാഫി, ഇർഫാൻ എകെ, അശ്റഫ് കാരന്തൂർ, എം ജൗഹർ, മുഹമ്മദ് സഫ്വാൻ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved