കോഴിക്കോട്: സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. ക്ഷേമ പെന്ഷന് കൃത്യമായി നല്കാന് വേണ്ടി സെസ് ഏര്‍പ്പെടുത്തിയ ഒരു സംസ്ഥാനത്ത് ബാച്ചുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ മാത്രമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം എന്താണെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാറിന് ഒരു ബാധ്യതയും ഇല്ലാത്ത അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പോലും പുതിയ ബാച്ച് ലഭിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സഹചര്യമുണ്ട്, അസ്ഹരി പറഞ്ഞു.
പുതിയ ബാച്ചുകള്‍ അനുവദിക്കാതെ കേവലം സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍, മുമ്പത്തെ കണക്കുപ്രകാരം സീറ്റുകള്‍ ലഭിക്കുമായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും മൂല്യമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. ഡാറ്റകളുമായി വരുന്ന വിദ്യാര്‍ത്ഥി സംഘങ്ങളെ ഇനിയുള്ള ദിവസങ്ങളില്‍ തെരുവില്‍ ഇറക്കാതിരിക്കാനുള്ള ജാഗ്രതയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. 2014ല്‍ ലബ്ബ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1:40 എന്ന രീതിയില്‍ അധ്യാപക: വിദ്യാര്‍ത്ഥി അനുപാതം പുനക്രമീകരിക്കേണ്ടതുണ്ട്. 50 കുട്ടികളെക്കാള്‍ കൂടുമ്പോള്‍ പുതിയ ബാച്ച് അനുവദിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന് പറഞ്ഞത്. ഹയര്‍ സെക്കണ്ടറി സീറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ഇനിയും കണക്കുകള്‍ നിരത്തിയ നിവേദനങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നത് സര്‍ക്കാറിന്റെ അജ്ഞതയെയോ വിഷയത്തെ എങ്ങനെ പരിഹരിക്കണം എന്ന തിരിച്ചറിവില്ലായ്മയെയോ, അതുമല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനില്ക്കാമെന്ന ദുഷ്കരമായ സമീപനത്തെയോ ആണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved