കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിലെ മാപ്പിളപ്പാട്ട് മത്സരത്തിൽ വ്യക്തിഗത വിഭാഗത്തിലും ഗ്രൂപ്പ് വിഭാഗത്തിലും കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ജേതാക്കളായി. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ വ്യക്തിഗത വിഭാഗത്തിൽ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥി സൽമാൻ അലി ഒന്നാം സ്ഥാനം നേടി. ഗ്രൂപ്പ് മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി ബി എ രണ്ടാം വർഷ വിദ്യാർത്ഥികളായ സൽമാൻ അലി, സയ്യിദ് റയാൻ തങ്ങൾ, ഒന്നാം വർഷ വിദ്യാർത്ഥിയായ സമ്മിൽ, ബി എ ഇംഗ്ളീഷ് മൂന്നാം വർഷ വിദ്യാർത്ഥികളായ മിൻഹാജ്, മുജ്തബ അമീൻ, മുബഷിർ എന്നിവരടങ്ങിയ ടീമാണ് കോളേജിന് അഭിമാനമായ നേട്ടം കൈവരിച്ചത്. പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും പരിശീലകനുമായ ശഹീർ മാസ്റ്റർ കണ്ണൂരിന്റെ ശിഷ്യണത്തിലാണ് വിദ്യാർത്ഥികൾ കലോത്സവത്തിന് തയ്യാറെടുത്തത്. വിജയികളെ പ്രിൻസിപ്പൽ പ്രൊഫ: കെ വി ഉമറുൽ ഫാറൂഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി, അധ്യാപകർ, മാനേജ്മെന്റ് അഭിനന്ദിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved