പ്രകൃതി വിഭവങ്ങൾ വരും തലമുറക്ക് കരുതി വെക്കണം: കാന്തപുരം
മർകസിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഫലവൃക്ഷത്തൈ നടുന്നു
മർകസിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഫലവൃക്ഷത്തൈ നടുന്നു
കാരന്തൂർ: മണ്ണും വായുവും വെള്ളവും നമ്മൾ അനുഭവിച്ചതിനേക്കാൾ മനോഹരമായി വരും തലമുറക്ക് ബാക്കി വെക്കാൻ നമുക്കാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച തൈനടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതവ്യയം പാടെ ഉപേക്ഷിച്ചും പരിസ്ഥിതിയോട് കൂട്ടുകൂടിയും മാനുഷിക ഉത്തരവാദിത്വം നാം നിർവഹിക്കണം. പരിസ്ഥിതി പരിപാലനത്തിന്റെ ഇസ്ലാമിക മാനങ്ങൾ ഏവരും ജീവിതത്തിൽ പുലർത്തണം. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ സൂക്ഷ്മത പാലിക്കണമെന്നും അന്ത്യനാളടുത്താൽ പോലും ഭൂമിക്ക് പച്ചപ്പ് പകരണമെന്നുമുള്ള നബിവചനം പ്രചോദനമാകണമെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ സയ്യിദ് അഹ്മദ് ജമലുല്ലൈലി, ഹാഫിള് ശറഫുദ്ദീൻ അണ്ടോണ, ശഫീഖ് കൈതപ്പൊയിൽ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved