എനര്‍ജി സമ്മിറ്റ് ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍

നോളജ് സിറ്റി: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ ഇന്ന് (ഡിസം. 14) ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സി (എച്ച് ടി ഐ) ന്റെ ആഭിമുഖ്യത്തില്‍ മര്‍കസ് നോളജ് സിറ്റിയില്‍ എനര്‍ജി സമ്മിറ്റ് സംഘടിപ്പിക്കുന്നു. നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായാണ് എനര്‍ജി സമ്മിറ്റ് നടത്തുന്നത്. വിവിധ പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എക്സിബിഷന്, പാനല്‍ ഡിസ്കഷന്, യുവ സംരഭകരുടെ കമ്പനി ലോഗോ പ്രകാശനം, അവാര്‍ഡ് വിതരണം എന്നിവയാണ് എനര്‍ജി സമ്മീറ്റിന്റെ ഭാഗമായി നടക്കുന്നത്.
കൂടാതെ, ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ട് ലോഞ്ചിംഗും സമ്മിറ്റില്‍ വെച്ച് നടക്കും.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയാകും. എച്ച് ടി ഐ. സി ഇ ഒ എഞ്ചി. മുഹമ്മദ് നാസിം പാലക്കല്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്മാന്, നൂറുദ്ദീന്‍ മുഹമ്മ്ദ്, ഡോ. ഹംസ അഞ്ചുമുക്കില്‍, അബ്ദുന്നാസര്‍ കെ ടി വിവിധ സെഷനുകളില്‍ സംസാരിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved