സഞ്ചാരികൾക്ക് വേറിട്ട അനുഭവങ്ങളൊരുക്കി മർകസ് നോളജ് സിറ്റി ഫെസ്റ്റിവലിന് ഇന്ന് തുടക്കം
അലങ്കാര മത്സ്യ-പുഷ്പ പ്രദര്‍ശനവും റോബോട്ടിക് ഷോയും മേളയെ ആകര്‍ഷണീയമാക്കും. ഒട്ടക-കുതിര സവാരി, വയനാടന്‍ മലനിരകള്‍ക്ക് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍-ബലൂണ്‍ റൈഡ് എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം....
Markaz Live News
December 15, 2023
Updated
കോഴിക്കോട്: ‘നോളജ് സിറ്റി ഫെസ്റ്റിവല്‍’ നാളെ (ഡിസം: 15, വെള്ളി) മുതല്‍ 31 വരെ കൈതപ്പൊയില്‍ നോളജ് സിറ്റിയില്‍ നടക്കും. നോളജ് സിറ്റിയുടെ സ്ഥാപിത ലക്ഷ്യമായ വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ലിവിംഗ്, വാണിജ്യം, കൃഷി എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഫെസ്റ്റിവലില്‍ നടക്കുക. ഊര്‍ജ സംരക്ഷണം, സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയുള്ള വിപണനവും പ്രദര്‍ശനവും കൂടിക്കാഴ്ചകളും മേളയുടെ പ്രധാന ഘടകങ്ങളാണ്. അതോടൊപ്പം, വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച പ്രമുഖരുടെ നേതൃത്വത്തിലുള്ള സെഷനുകളും നടക്കും. വിജ്ഞാനദാഹികള്ക്കായി സജ്ജീകരിക്കുന്ന പുസ്തക മേളയില്‍ 50ല്‍ പരം പ്രസാധകരുടെ പുസ്തകങ്ങളുണ്ടാകും. വിദേശ ഭാഷകളില്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. 120ല്‍ പരം വാണിജ്യ സ്റ്റാളുകളിലായി ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനവും വില്പനയും നടക്കും. കൂടാതെ, അലങ്കാര മത്സ്യ-പുഷ്പ പ്രദര്‍ശനവും റോബോട്ടിക് ഷോയും മേളയെ ആകര്‍ഷണീയമാക്കും. ഒട്ടക-കുതിര സവാരി, വയനാടന്‍ മലനിരകള്‍ക്ക് മുകളിലൂടെയുള്ള ഹെലികോപ്റ്റര്‍-ബലൂണ്‍ റൈഡ് എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം.