കോഴിക്കോട്: മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 211 ഡോക്ടര്‍മാര്‍ നാളെ (ശനി) ബിരുദം സ്വീകരിക്കും. കേരള ആരോഗ്യ സര്‍വകലാശാലക്കും സെന്‍ട്രല്‍ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് ബിരുദം സ്വീകരിക്കുന്നത്.
മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയില്‍ വെച്ച് നടക്കുന്ന ബിരുദദാന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയാകും. നിലവില്‍ വിദേശത്തുള്‍പ്പെടെ തുടര്‍പഠനം നടത്തുന്നവരും സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ സേവനം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരാണ് ബിരുദം സ്വീകരിക്കുന്നത്.
പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. സയ്യിദ് നിസാം റഹ്മാന്, യൂസുഫ് നൂറാനി, എച്ച് ഒ ഡിമാരായ ഡോ. സല്‍മ ബാനു, ഡോ. സഹൂറുല്ല, ഡോ. ഉന്വാന്, അഡ്മിനിസ്ട്രേറ്റര്‍ ടി പി റഹീമ സംബന്ധിക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജാണ്.
കേരളത്തിന് പുറമെ ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചത്. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികളാണ് നിലവില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved