നോളജ് സിറ്റി പരിസരവാസികള്ക്കായുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം ആരംഭിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയുടെ വില്ലേജ് എംപവര്‍മെന്റ് പദ്ധതിയുടെ ഭാഗമായി യുനാനി മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടത്തുന്ന പ്രിവിലേജ് കാര്‍ഡ് വിതരണം ആരംഭിച്ചു. പുതുപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ശരീഫ് നിര്‍വഹിച്ചു. അടുത്ത ദിവസങ്ങളിലായി പഞ്ചായത്ത് പരിധിയിലെ അര്‍ഹര്‍ക്ക് കാര്‍ഡുകള്‍ കൈമാറും. കാര്‍ഡ് വിതണത്തിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച ചെമരമ്പറ്റയില് പ്രവര്‍ത്തിക്കുന്ന മിഹ്റാസ് കമ്യൂണിറ്റി ക്ലിനിക്കില്‍ വെച്ച് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. നോളജ് സിറ്റിയുടെ ചുറ്റുവട്ടത്തായി വരുന്ന 40 ഗ്രാമങ്ങളിലുള്ള എട്ടായിരത്തോളം ആളുകള്‍ക്കാണ് പ്രിവിലേജ് കാര്‍ഡ് നല്‍കുന്നത്. കാര്‍ഡുമായി ചികിത്സക്കെത്തുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ട് കോ- ഓഡിനേറ്റര്‍ സൈനുല്‍ ആബിദ് സഖാഫി തിരുവമ്പാടി പദ്ധതി അവതരിപ്പിച്ചു. യുനാനി മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. സി നബീല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഒ എം റംല, ഡോ. അഹ്മദ് സകീം, ഡോ. ഉവൈസ്, ഡോ. അജ്മല്‍, ഡോ. അജ്മല്‍, ജബ്ബാര്‍ സഖാഫി സംബന്ധിച്ചു. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കുമായി 9633389086 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved