പഠനോത്സവവും സ്കൂൾ വാർഷികവും സംഘടിപ്പിച്ചു

കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പഠനോത്സവവും സ്കൂൾ വാർഷികവും അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പഠനോത്സവവും സ്കൂൾ വാർഷികവും അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ പഠനോത്സവവും സ്കൂൾ വാർഷികവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. ഈ വർഷം സർവ്വീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.പി മുഹമ്മദ് കോയ, അഹമ്മദ് പുതുക്കുടി, അബ്ദുന്നാസർ കെ എന്നിവർക്കും സ്കൂൾ മുൻ പിടിഎ പ്രസിഡൻ്റ് പി.സി അബ്ദുൽ ഖാദർ ഹാജിക്കും ചടങ്ങിൽ ഉപഹാരം നൽകി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. പി ടി എ പ്രസിഡൻ്റ് ശമീം കെ.കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹ്സിനലി, ഉനൈസ് മുഹമ്മദ്, സലീം മടവൂർ, റഷീദ് പി.പി സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും പി.കെ അബൂബക്കർ നന്ദിയും പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved