വാട്ടര്‍ ട്രീറ്റ്മെന്റ് സേവനങ്ങള്‍ക്കായി 'തന്ളീഫ്' പ്രവര്‍ത്തനമാരംഭിച്ചു
സൂഖില്‍ മദീന ഗേറ്റിന് സമീപത്തായാണ് ഓഫീസ് തുറന്നത്...
സൂഖില്‍ മദീന ഗേറ്റിന് സമീപത്തായാണ് ഓഫീസ് തുറന്നത്...
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വാട്ടര്‍ മാനേജ്മെന്റ് ആന്‍ഡ് ഹൈജീന്‍ കമ്പനിയായ 'തന്ളീഫ്' ഒഫീഷ്യല്‍ ലോഞ്ച് നിര്‍വഹിച്ചു. വാട്ടര്‍ ട്രീറ്റ്മെന്റ് സേവനങ്ങളില്‍ മാറ്റം ലക്ഷ്യമിട്ടാണ് തന്ളീഫ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകപ്രശസ്തമായ സ്റ്റോക്ക് ഹോമിലെ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വാട്ടര്‍ മാനേജ്മെന്റ് ആന്‍ഡ് കണ്സള്ട്ടേഷന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കൊണ്ടുവരുന്നതാണ് തന്ളീഫ് പദ്ധതി. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഇഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മാണവും സര്‍വീസുമാണ് തന്ളീഫ് ലഭ്യമാക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ സൂഖില്‍ മദീന ഗേറ്റിന് സമീപത്തായാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. തന്ളീഫ് മാനേജിംഗ് ഡയറക്ടര്‍ എന്‍ജി. ഫൈറൂസ് സഖാഫി, എക്സിക്യുട്ടീവ് ഡയറക്ടര്‍ യൂസുഫ് പൊയില്‍, ഓപ്പറേഷന് മാനേജര്‍ ജാബിര്‍ തരുവണ സംസാരിച്ചു. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, അലിക്കുഞ്ഞി മുസ്ലിയാര് അലിഫ്, യഹിയ സഖാഫി എക്കോമൗണ്ട്, അഡ്വ. ശംവീല്‍ നൂറാനി, അന്‍സാര്‍ ഹാജി കടവത്തൂര്‍ സംബന്ധിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved