നോളജ് സിറ്റി: വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകി ജാമിഉല്‍ ഫുതൂഹില്‍ നടന്ന ഹള്റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമവും ഇമാം ഹദ്ദാദ് (റ) അനുസ്മരണവും. കേരളത്തിലെ സാധാരണ മുസ്്ലിംകളുടെ ആത്മീയ ഉണര്വിന് പിന്നില്‍ ബാ അലവി ത്വരീഖത്തിനുള്ള സ്വാധീനം അനിര്‍വചനീയമാണെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഇബ്റാഹീം സഖാഫി താത്തൂര്‍ പറഞ്ഞു. ഹള്റ മൗത്തില്‍ നിന്നുള്ള ബാ അലവി മശാഇഖുമാരിൽ പ്രധാനിയായ അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ)യുടെ ഹദ്ദാദ് റാത്തീബ് പതിവാക്കുന്നവരാണ് കേരളീയ മുസ്്ലിംകളിലെ മിക്കവരും. ഇത് വിശ്വാസികള്‍ക്ക് നല്കുന്ന ആത്മീയ ബലം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടന്നു. സയ്യിദ് ശാഫി ബാ അലവി പ്രാര്‍ഥനക്കും സി പി ശാഫി സഖാഫി ഹള്റ മജ്ലിസിനും നേതൃത്വം നല്കി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, ഹാഫിള് ശമീര്‍ അസ്ഹരി, സഹല്‍ ശാമില്‍ ഇര്‍ഫാനി, മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിച്ചു.