ലിവ് അറ്റ് മര്‍കസ് നോളജ് സിറ്റി ക്യാമ്പയിന് പ്രഖ്യാപിച്ചു
പ്രകൃതി രമണീയ ഇടത്തിൽ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാന്‍ പ്രത്യേക ഓഫറുകള്‍...
പ്രകൃതി രമണീയ ഇടത്തിൽ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാന്‍ പ്രത്യേക ഓഫറുകള്‍...
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ എക്സ്ക്ലൂസീവ് റസിഡന്‍ഷ്യല്‍ സോണായ ലാൻഡ്മാർക്ക് വില്ലേജിലെ ത്വൈബ ഗാർഡനിൽ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'ലിവ് അറ്റ് മര്‍കസ് നോളജ് സിറ്റി' ക്യാമ്പയിന് പ്രഖ്യാപിച്ചു. ക്യാമ്പയിന് കാലത്ത് അപ്പാര്‍ട്ടമെന്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്- ബെംഗളൂരു ദേശീയ പാതയില്‍ കൈതപ്പോയിലില്‍ നിന്ന് 400 മീറ്റര്‍ അകലെയായി പശ്ചിമഘട്ടത്തോട് ചേര്‍ന്ന് 125 ഏക്കറിലാണ് മര്‍കസ് നോളജ്സിറ്റി സ്ഥിതി ചെയ്യുന്നത്. നോളജ് സിറ്റിയിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രൊജക്റ്റാണ് 20 ഏക്കര്‍ വരുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് എന്ന ത്വയ്ബ ഗാര്ഡന്. പ്രകൃതിയോട് ഇണങ്ങി രൂപകല്പന ചെയ്ത ലാന്‍ഡ്മാര്‍ക് വില്ലേജില്‍ ഭൂമിയുടെ 30 ശതമാനത്തില്‍ മാത്രമാണ് നിര്‍മാണം നടക്കുന്നത്. ബാക്കി 70 ശതമാനത്തോളം പ്രദേശം ഫ്രൂട്ട് ഗാര്ഡന്, ഹെര്‍ബല്‍ ഗാര്ഡന്, കോക്കനട്ട് ഗാര്ഡന്, മിയാവാക്കി ഫോറസ്റ്റ് തുടങ്ങിയ വിവിധ പച്ചപ്പുകള്‍ നിറഞ്ഞതാണ്. വില്ലേജിലെ താമസക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി വിശാലമായ ഹെല്‍ത്ത് ക്ലബ്, ജോഗിംഗ് ട്രാക്ക്, സൈക്ലിംഗ് ട്രാക്ക് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത സൗകര്യങ്ങളടങ്ങിയ ക്ലബ് ഹൗസ് ഇവിടെയുണ്ട്. കൂടാതെ, 240 സീറ്റിങ് കപ്പാസിറ്റിയുള്ള പ്രോഗ്രാം ഏരിയയും ക്ലബ് ഹൗസിന്റെ മാത്രം പ്രത്യേകതയാണ്. 20 നിലകളിലായി സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെ 4 റെസിഡന്‍ഷ്യല്‍ ടവറും നോളജ് സിറ്റിയുടെ പ്രൈം സ്പോട്ടായി അറിയിപ്പെടുന്ന കൊമേര്‍ഷ്യല്‍ കം റെസിഡന്‍ഷ്യല്‍ ടവറും ലാന്‍ഡ് മാര്‍ക്കിന്റെ സവിശേഷതയാണ്. സ്റ്റുഡിയോ 1, 2, 3, 4 ബി എച്ച് കെ വില്ലമെന്റ് ഡ്യുപ്ലക്സ്, ഓഫീസ്- എജ്യൂക്കേഷന്‍ സ്പേസ് എന്നിവക്ക് അനുയോജ്യമായ യൂണിറ്റുകളാണ് ലാന്‍ഡ്മാര്‍ക്ക് വില്ലേജില്‍ ഒരിക്കിയിരിക്കുന്നത്. കൂടാതെ, രാജ്യത്തെ തന്നെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍, കെ ജി മുതല്‍ പി ജി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍ സൗകര്യങ്ങള്‍, വ്യാപാര- വാണിജ്യ കേന്ദ്രങ്ങള്‍, പ്രൊഫഷണല്‍- ബിസിനസ്സ് ഇടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന മര്‍കസ് നോളജ് സിറ്റിയിലെ എക്സ്ക്ലുസീവ് റസിഡന്‍ഷ്യല്‍ സോണ്‍ എന്നതാണ് ലാന്‍ഡ് മാര്‍ക് വില്ലേജിന്റെ പ്രധാന സവിശേഷത. തിരക്കുള്ള ജീവതത്തിനിടയില്‍ പ്രകൃതിയോടിണങ്ങി മൗലിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗകര്യപ്രദമായ ഇടം ഒരുക്കുകയാണ് മര്‍കസ് നോളജ് സിറ്റി. പ്രമുഖ വ്യവസായി ഡോ. ഗള്‍ഫാര്‍ മുഹമ്മദലി ക്യാമ്പയിന് പ്രഖ്യാപനം നിര്‍വഹിച്ചു. ലാന്‍ഡ് മാര്‍ക് ബില്‍ഡേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ട്രഷറര്‍ എ പി അബ്ദുല്‍ കരീം ഹാജി, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ സയ്യിദ് നിസാം റഹ്മാന്, ശബീറലി ഇല്ലിക്കല്‍ സംബന്ധിച്ചു. അപ്പാര്‍ട്ടമെന്റുകള്‍ സ്വന്തമാക്കാനും ഓഫര്‍ വിശദാംശങ്ങള്‍ അറിയാനും +91 9388 35 35 35 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.