സ്ത്രീപക്ഷ നാട്യങ്ങൾ അവസാനിപ്പിക്കണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി
മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസ് വിദ്യാർഥിനികളുടെ സമ്പൂർണ്ണ ഫാമിലി സംഗമം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
Markaz Live News
July 23, 2024
Updated
നോളജ് സിറ്റി: സ്വാതന്ത്ര്യവും സമത്വവും മുഖമൂടിയാക്കിയുള്ള സ്ത്രീപക്ഷ നാട്യങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. പല സംഘടനകളും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു. എന്നാൽ അവരുടെ സംഘടനയിൽ പോലും ഇതൊന്നും സാക്ഷാത്ക്കരിക്കാൻ അവർ തയ്യാറാകുന്നില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ 10 വനിതാ എം.പിമാരില്ലാത്തത് ജനവിധി മൂലമാണെന്ന് സമ്മതിക്കാം. എന്നാൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് 10 വനിതാ സ്ഥാനാർത്ഥികളില്ലാത്തത് എന്തുകൊണ്ടാണെന്ന് അവർ വ്യക്തമാക്കണം. അസാധ്യമായ സങ്കൽപ്പങ്ങളെ കുറിച്ചുള്ള സംസാരങ്ങൾ അവസാനിപ്പിച്ച് സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് സംഘടിതമായ ശ്രമമുണ്ടാകേണ്ടത്. മർകസും നോളജ് സിറ്റിയും അതിനാണ് പ്രയത്നിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസിലെ വിദ്യാർത്ഥിനികളുടെ സമ്പൂർണ്ണ ഫാമിലി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല മുഖ്യപ്രഭാഷണം നടത്തി. എം.ടി. ശിഹാബുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇബ്റാഹീം സഖാഫി താത്തൂർ, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുൽ ജബ്ബാർ സഖാഫി അണ്ടോണ, അഹ്മദ് ആശിഖ് സഖാഫി, ബാസില അബ്ദുർറഹ്മാൻ, സുമയ്യ താജുദ്ദീൻ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഈ അധ്യയന വർഷത്തേക്കുള്ള പി.ടി.എ. ഭാരവാഹികളെ സംഗമത്തിൽ തെരെഞ്ഞെടുത്തു ഭാരവാഹികളായി സയ്യിദ് പൂക്കോയ തങ്ങൾ കരുവൻതിരുത്തി (പ്രസിഡണ്ട്) ഹാമിദ് കോയമ്മ തങ്ങൾ പാനൂർ, ഹസൈനാർ സഖാഫി കുട്ടശ്ശേരി (വൈ.പ്രസിഡണ്ട്) അബ്ദുർറശീദ് സഖാഫി മെരുവമ്പായി (ജനറൽ സെക്രട്ടറി), ആശിഖ് സഖാഫി കാലടി, അബ്ദുർറസാഖ് ഹാജി മാവൂർ (സെക്രട്ടറിമാർ) അബ്ദുൽജബ്ബാർ സഖാഫി അണ്ടോണ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.