കേരളത്തിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്തത്: കാന്തപുരം ഉസ്താദ്
മർകസ് ഗ്ലോബൽ കൗൺസിൽ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മർകസ് ഗ്ലോബൽ കൗൺസിൽ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ജീവിത നിലവാര ഉയർച്ചയിലും പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗദി ചാപ്റ്റർ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയർന്നുവരുന്നതിൽ പ്രവാസി മലയാളികൾ നടത്തിയ ഇടപെടൽ കേരളത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ നാടിനെ ചേർത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മർകസ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ്, ശരീഫ് കാരശ്ശേരി, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ഉമർ ഹാജി വെളിയങ്കോട്, ബാവ ഹാജി കൂമണ്ണ, മർസൂഖ് സഅദി കാമിൽ സഖാഫി, സി ടി മുഹമ്മദ് അലി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാളെ (ഓഗസ്റ്റ് 07) ന് നടക്കുന്ന മീറ്റപ്പിൽ കുവൈറ്റ്, മലേഷ്യ, യൂറോപ്യൻ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികൾ പങ്കെടുക്കും.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved