മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം പി ടി എ റഹീം എം എൽ എ നിർവഹിക്കുന്നു.
മർകസ് സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം പി ടി എ റഹീം എം എൽ എ നിർവഹിക്കുന്നു.
കൊടുവള്ളി : എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് മർകസ് സാമൂഹ്യക്ഷേമ വിഭാഗം ആർ സി എഫ് ഐ യുമായി നടപ്പിലാക്കുന്ന സോഷ്യൽ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് റശീദ് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പദ്ധതി സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സാന്ത്വന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വാക്കറുകൾ, എയർ ബെഡ് തുടങ്ങിയവയും കാഴ്ചപരിമിതിയുള്ളവർക്കായി കണ്ണടകളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം മികച്ച തെങ്ങിൻ തൈകളുമാണ് പദ്ധതിയിൽ ഉൾപ്പെടുക. മർകസ് ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി പദ്ധതി വിശദീകരിച്ചു. സോൺ നേതാക്കളായ ഒ എം ബശീർ സഖാഫി, ശരീഫ് മാസ്റ്റർ, ബശീർ സഖാഫി കളരാന്തിരി, ബിശ്ർ പി ടി, അശ്റഫ് മാവുള്ളകണ്ടം, നൗഫൽ പെരുമണ്ണ, ജാബിർ ആവിലോറ എന്നിവർ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved