കാരന്തൂർ : ജാമിഅ മർകസ് - കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൻ്റെ ഭാഗമായി ജാമിഅഃ മർകസ് വിദ്യാർത്ഥി സംഘടന ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ത്വൈബ പ്രീ കോൺക്ലേവ് സമാപിച്ചു. 'റൂഹുൽ മഹബ്ബ' എന്ന നാമത്തിൽ ജാമിഅ മർകസ് കൺവെൻഷൻ സെൻ്ററിൽ നടന്ന കോൺക്ലേവ് ജാമിഅ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. തിരുനബി(സ)യിൽ നിന്ന് പുതിയ കാലത്തിനു ഏറെ പാഠങ്ങൾ പകർത്താനുണ്ടെന്നും ഉത്തമ ജീവിത മാതൃകയായി മുഹമ്മദ് നബിയെ(സ) വിശ്വാസികൾ അനുധാവനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 'ദർസേ ശമാഇൽ' തിരുനബി പഠന സെഷന് ജാമിഅ മുദരിസ് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി നേതൃത്വം നൽകി.
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൻ്റെ പ്രമേയ പ്രചാരണമായി മർകസിൻ്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും സ്റ്റാഫുകളും അടങ്ങുന്ന 20 ടീമുകളുടെ വൈവിധ്യമാർന്ന കലാവിഷ്കാരങ്ങൾ ,മഹബ്ബ ടോക് , സ്വീറ്റ് ഹലാവ എന്നിവ പരിപാടിയിൽ നടന്നു. അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു.
സൈനുദ്ധീൻ അഹ്സനി മലയമ്മ പ്രാർത്ഥന നിർവഹിച്ചു. അബ്ദുല്ല സഖാഫി മലയമ്മ , സത്താർ കാമിൽ സഖാഫി , ബഷീർ സഖാഫി കൈപ്രം , കരീം ഫൈസി, സയ്യിദ് മുഅമ്മിൽ ബാഹസൻ എന്നിവർ പങ്കെടുത്തു. അൻസാർ പറവണ്ണ സ്വാഗതവും ഉനൈസ് തിനൂർ നന്ദിയും പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved