സുഹ്ബ സഹവാസ ക്യാമ്പ്; രജിസ്ട്രേഷന് ആരംഭിച്ചു
ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്...

ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്...
നോളജ് സിറ്റി : ലോക പ്രശസ്ത പണ്ഡിതന്മാരുമായും സാദാത്തുക്കളുമായും സഹവസിക്കാനും ആത്മീയ അനുഭൂതി അനുഭവിക്കാനും അവസരമൊരുക്കുന്ന സുഹ്ബ ക്യാമ്പ് ഡിസം. 30, 31 തീയതികളില്‍. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഈജിപ്ത്, അമേരിക്ക, തുര്‍ക്കി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആത്മീയ വ്യക്തിത്വങ്ങള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇംഗ്ലീഷ്- അറബി ഭാഷകളിലായാണ് സെഷനുകള്‍ നടക്കുന്നത്. വിശ്വാസവും കര്‍മവും ശരിപ്പെടുത്താനുള്ള അപൂര്‍വ അവസരമായ സഹവാസ ക്യാമ്പ് വിവിധ ആരാധനകളും കര്‍മങ്ങളും പരിശീലിച്ചെടുക്കാനുള്ള അവസരം കൂടിയാണ്. https://suhba.jamiulfutuh.in എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷന് സ്വീകരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി +91 70349 46663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved