ഉർസെ അജ്മീർ; പ്രിസം ശരീഅ സെമിനാർ 22ന്

കോഴിക്കോട്: മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗും ജാമിഅ മദീനത്തുന്നൂർ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ഈ മാസം 22ന് പൂനൂരിൽ ശരീഅ സെമിനാർ സംഘടിപ്പിക്കുന്നു. ഇടപാടുകളിലെ ഇസ്ലാമിക രീതികളും സാധ്യതകളും' എന്ന വിഷയത്തിൽ മർകസ് സീനിയർ മുദർരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി നേതൃത്വം നൽകും. ജാമിഅ മദീനത്തുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. മുഹ്യദ്ദീൻ സഖാഫി കാവനൂർ ഓപണിംഗ് ടോക്ക് നടത്തും. ഹുസൈൻ ഫൈസി കൊടുവള്ളി, മുഹ്യദ്ദീൻ സഖാഫി തളീക്കര, അലി അഹ്സനി എടക്കര, അബൂസ്വാലിഹ് സഖാഫി സംബന്ധിക്കും.
'ഇൻഷ്വറൻസ് പോളിസികളും മതപരമായ പരിമിതികളും' എന്ന വിഷയത്തിൽ സി എം ശഫീഖ് നൂറാനി നാദാപുരവും, 'ലീസിംഗ്: ഫിഖ്ഹ് ആധുനിക രീതികളും' ശഹീർ നൂറാനിയും, 'ഇ എം ഐ പണമടവിൻ്റെ അനുവദനീയ മാർഗങ്ങൾ' യാസീൻ സിദ്ദീഖ് നൂറാനി അരീക്കോടും, 'മണി എക്സ്ചേഞ്ചും ബാർട്ടർ സിസ്റ്റവും' ഉനൈസ് നൂറാനി പാറക്കടവും, 'കമ്മീഷൻ, ഫൈൻ, ഷെയർ ഡിവിഡന്റ്റ് : മണി റിവാർഡ്സിൻ്റെ ഇസ്ലാമിക കാഴ്ചപ്പാട്' മുഹമ്മദ് നൂറാനി തിനുരും, 'കോപ്പിറൈറ്റ്: ഉത്പന്നവകാശത്തിൻ്റെ മാനദണ്ഡങ്ങൾ' നജീബ് നൂറാനി താഴെക്കോടും,'ഗുഡ്വിൽ : പ്രൊഡക്റ്റ് സാധുധകതക്ക് വേണ്ട ഗുണങ്ങൾ' സഈദ് നൂറാനി കൊടുവള്ളിയും, 'കിതാബ് നഖ്ദും ഡിജിറ്റൽ മണിയും ട്രാൻസാക്ഷനും' നാഫിഹ് നൂറാനി വെളിമണ്ണയും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രിസം ഫൗണ്ടേഷൻ ചെ യർമാൻ ജാഫർ നൂറാനി ബെഗളൂരു അധ്യക്ഷത വഹിക്കും. പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ചെയർമാൻ ശിഹാബുദ്ദീൻ നൂറാനി കൊടക്, പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് കൺവീനർ ഹബീബ് നൂറാനി ബെംഗളൂരു എന്നിവർ സംബന്ധിക്കും
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...