മര്‍കസ് ലോ കോളജില്‍ നിന്ന് 48 ബിരുദധാരികള്‍ കൂടി അഭിഭാഷകരായി എൻറോൾ ചെയ്തു
Markaz Live News
January 07, 2025
Updated
നോളജ് സിറ്റി: മര്‍കസ് ലോ കോളജില്‍ പഠനം പൂര്‍ത്തീകരിച്ച 48 ബിരുദധാരികള്‍ കൂടി അഭിഭാഷകരായി എൻറോൾ ചെയ്തു. 3 വര്‍ഷ എല്‍ എല്‍ ബി യൂണിറ്ററി കോഴ്സ് പഠനം പൂര്‍ത്തീകരിച്ച അഞ്ചാമത് ബാച്ചാണ് അഡ്വക്കറ്റുമാരായി പുറത്തിറങ്ങിയത്. കേരള ഹൈക്കോടതിയിലും കര്‍ണാടക ഹൈക്കോടതിയിലുമായിട്ടായിരുന്നു എൻറോൾമെന്റ് ചടങ്ങ്. 29 വിദ്യാര്‍ഥികളും 19 വിദ്യാര്‍ഥിനികളുമാണ് പഠനം പൂര്‍ത്തീകരിച്ചത്.