വിറാസ് പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മുത്വവ്വല് പഠനത്തിനൊപ്പം നിയമ- മെഡിക്കല് പഠനത്തിനാണ് അവസരം...
മുത്വവ്വല് പഠനത്തിനൊപ്പം നിയമ- മെഡിക്കല് പഠനത്തിനാണ് അവസരം...
നോളജ് സിറ്റി: മര്കസ് നോളജ് സിറ്റിയിലെ ഉന്നത മത- ഭൗതിക പഠനസ്ഥാപനമായ വേള്ഡ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് റിസര്ച്ച് ഇന് അഡ്വാന്സ്ഡ് സയന്സസ് (വിറാസ്) 2025 ഏപ്രിലില് ആരംഭിക്കുന്ന പി.ജി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാര്ഥികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. www.wiras.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 21 വരെ അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ ജനുവരി 23 (വ്യാഴം) രാവിലെ ഒമ്പതിന് നോളജ് സിറ്റിയില് വെച്ച് നടക്കും.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ത്രിവത്സര എല്.എല്.ബി നിയമപഠനത്തോടൊപ്പം ഇസ്ലാമിക ശരീഅത്തിലെ മുത്വവ്വല് കോഴ്സ് ആണ് വിറാസിലെ പ്രധാന പി.ജി പ്രോഗ്രാം. അംഗീകൃത യൂനിവേഴ്സിറ്റികളുടെ ഡിഗ്രിയും കൂടെ ശരീഅ പഠനത്തില് ജാമിഅത്തുല് ഹിന്ദ് അല് ഇസ്ലാമിയ്യയുടെ ഡിഗ്രി അല്ലെങ്കില് തത്തുല്യ കോഴ്സും പൂര്ത്തിയാക്കിയവര്ക്കാണ് അവസരം. യോഗ്യതയുള്ള വിദ്യാര്ഥികള്ക്ക് മുത്വവ്വലിന് കൂടെ യൂനാനി മെഡിസിന് (ബി യു എം എസ്) പഠനത്തിനും വിറാസില് അവസരമുണ്ട്.
വിശദ വിവരങ്ങള്ക്കായി 6235 99 88 24 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര് അറിയിച്ചു.
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved