ടിസ്സ്, എസ് എസ് ഇ കോഴ്സുകള് ഇപ്പോള് എച്ച് ടി ഐയില്
ബാച്ചിലര് ഇന് എലക്ട്രോണിക് മാനുഫാക്ചറിംഗ് സര്വീസസ്, ബാച്ചിലര് ഇന് റെന്യൂവബിള് എനര്ജി ടെക്നോളജി എന്നീ ടിസ്സ് അംഗീകൃത കോഴ്സുകളാണ് എച്ച് ടി ഐ യില് ആരംഭിക്കുന്നത്...
ബാച്ചിലര് ഇന് എലക്ട്രോണിക് മാനുഫാക്ചറിംഗ് സര്വീസസ്, ബാച്ചിലര് ഇന് റെന്യൂവബിള് എനര്ജി ടെക്നോളജി എന്നീ ടിസ്സ് അംഗീകൃത കോഴ്സുകളാണ് എച്ച് ടി ഐ യില് ആരംഭിക്കുന്നത്...
നോളജ് സിറ്റി: ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസ് (ടിസ്സ്), സ്കൂള് ഓഫ് സ്കില് എജ്യുകേഷന് (എസ് എസ് ഇ) അംഗീകൃത വര്ക്ക് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളാണ് മര്കസ് നോളജ് സിറ്റിയില് പ്രവര്ത്തിക്കുന്ന എച്ച് ടി യില് ആരംഭിക്കുന്നത്. ബാച്ചിലര് ഇന് എലക്ട്രോണിക് മാനുഫാക്ചറിംഗ് സര്വീസസ്, ബാച്ചിലര് ഇന് റെന്യൂവബിള് എനര്ജി ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് ജനുവരി ബാച്ചുകളിലേക്ക് അഡ്മിഷന് ആരംഭിച്ചത്. ഏതെങ്കിലും സ്ട്രീമില് പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ, രണ്ട് വര്ഷ ഐ ടി ഐ പൂര്ത്തിയാക്കിയവര്ക്കും അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര് അറിയിച്ചു.
പരിമിതമായ സീറ്റുകളിലാണ് പ്രവേശനം നല്കുന്നത്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്ക്കുമായി 6235 022 228, 8921 287 648 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണെന്നും അധികൃതര് വാര്ത്താകുറിപ്പില് അറിയിച്ചു.
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved