ആത്മാനുരാഗം പകര്‍ന്ന് 'കാളിമ' ബുര്‍ദ വാര്‍ഷിക സംഗമം
ഹബീബ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കി...

'കാളിമ' ഖത്മുല് ബുര്‍ദാ വാര്‍ഷിക സംഗമത്തില്‍ സയ്യിദ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കുന്നു
ഹബീബ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കി...
'കാളിമ' ഖത്മുല് ബുര്‍ദാ വാര്‍ഷിക സംഗമത്തില്‍ സയ്യിദ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കുന്നു
നോളജ് സിറ്റി: രോഗശമനം ലക്ഷ്യം വെച്ച് എല്ലാ തിങ്കളാഴ്ച രാവിലും ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹില്‍ നടക്കാറുള്ള 'കാളിമ' ഖത്മുല് ബുര്‍ദയുടെ വാര്‍ഷിക സംഗമം വിശ്വാസികള്‍ക്ക് ആത്മാനുരാഗം പകര്‍ന്നു. ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കിയ ബൂസൂരി സ്ക്വയറില്‍ നടന്ന പ്രകീര്‍ത്തന സംഗമത്തില്‍ ഹബീബ് ഉമര്‍ ഹഫീള് വിശ്വാസികളെ അഭിസംബോധന ചെയ്തു. ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിനെത്തിയത്.
പ്രവാചക പ്രകീര്‍ത്തനം വിശ്വാസികളോടുള്ള അല്ലാഹുവിന്റെ കല്പനയാണെന്ന് ഹബീബ് ഉമര്‍ ഹഫീള് പറഞ്ഞു. മദ്ഹ് പാരയണങ്ങള്‍ ഉദ്ദേശ പൂര്‍ത്തീകരണത്തിനും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനുമുള്ള മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മദ്ഹ്- ബുര്‍ദ ഗായകര്‍ ബുര്‍ദ പാരായണത്തിന് നേതൃത്വം നല്കി. മജ്ലിസില്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഉമര്‍ ഹഫീള് നേതൃത്വം നല്കി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved