60 വർഷം പിന്നിട്ട് കാന്തപുരത്തിന്റെ ബുഖാരി അധ്യാപനം: വൈജ്ഞാനിക സമൃദ്ധമായി ഖത്മുൽ ബുഖാരി

മർകസ് ഖത്മുൽ ബുഖാരി സംഗമത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
മർകസ് ഖത്മുൽ ബുഖാരി സംഗമത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: മർകസ് സനദ്ദാന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഖത്മുൽ ബുഖാരി സംഗമം വൈജ്ഞാനിക സമൃദ്ധമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പണ്ഡിതരുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരത്തിയിലധികം വരുന്ന മതവിദ്യാർഥികൾക്ക് ഇമാം ബുഖാരി(റ) രചിച്ച വിശ്വപ്രസിദ്ധമായ സ്വഹീഹുൽ ബുഖാരിയിലെ അവസാന ഹദീസുകൾ ചൊല്ലിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സദസ്സിന് നേതൃത്വം നൽകി. ആഗോള ഇസ്ലാമിക പണ്ഡിതരിൽ പ്രമുഖരായ സയ്യിദ് ഉമർ ബിൻ ഹഫീള്, ഡോ. ഉമർ മഹ്മൂദ് ഹുസൈൻ സാമ്രായി, ശൈഖ് ബിലാൽ ഹലാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പണ്ഡിത സാന്നിധ്യം ചടങ്ങിനെ അനുഗൃഹീതമാക്കി.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികം എന്ന സവിശേഷതയുള്ള ഇസ്ലാമിക ഗ്രന്ഥമാണ് ഇമാം ബുഖാരി(റ) ന്റെ സ്വഹീഹുൽ ബുഖാരി. വിശ്വപ്രസിദ്ധമായ ഈ ഹദീസ് ഗ്രന്ഥത്തിന്റെ അധ്യാപനത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ 60 വർഷം പിന്നിട്ട സവിശേഷ മുഹൂർത്തത്തിൽ നടന്ന വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമത്തെ ഏറെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകവും സ്നേഹജനങ്ങളും വരവേറ്റത്. ഇതിനകം ആഗോള കീർത്തിനേടിയ കാന്തപുരത്തിന്റെ ബുഖാരി ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്തുന്നത് പതിവാണ്.
ശുഭ്ര വസ്ത്രധാരികളായ ആയിരങ്ങൾ ഒരുമിച്ചു കൂടിയ സദസ്സിൽ സുഗന്ധങ്ങളുടെയും നബികീർത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഹദീസ് വായനയിൽ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പങ്കുചേർന്നു. ഈ വർഷം ജാമിഅ മർകസിൽ നിന്നും പഠനം പൂർത്തീകരിച്ച യുവപണ്ഡിതർക്ക് അവസാന ഹദീസ് കാന്തപുരം ഓതി നൽകുമ്പോൾ സദസ്സ് ഏറെ വൈകാരികമായി. കാന്തപുരം രചിച്ച ബുഖാരി വ്യാഖ്യാനം തദ്കീറുൽ ഖാരിയുടെ ഒന്നാം പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സംസാരിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങൾ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്ല സഖാഫി മലയമ്മ സംബന്ധിച്ചു.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...