ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന് തുടക്കമായി

നോളജ് സിറ്റി: 'ബദ്റുൽ കുബ്റാ' ബദ്ർ അനുസ്മരണ ആത്മീയ സമ്മേളനത്തിന് മർകസ് നോളജ് സിറ്റി മസ്ജിദ് ജാമിഉൽ ഫുതൂഹിൽ തുടക്കമായി. രാവിലെ 10 മണിക്കാരംഭിച്ച ഖത്മുൽ ഖുർആൻ, ബദ്ർ മൗലിദ് മജ്ലിസിന് സയ്യിദ് ഐദറൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി. ഫജ്ർ വരെ നീണ്ടു നിൽക്കുന്ന വിവിധ ബദ്ർ പരിപാടികൾക്ക് ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിക്കും.രാവിലെ മുതൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ വിശ്വാസികൾ സിറ്റിയിൽ എത്തിത്തുടങ്ങി. 25,000 ത്തിൽ പരം ആളുകൾക്ക് ഗ്രാൻഡ് മുഫ്തി ഒരുക്കുന്ന ഗ്രാൻഡ് ഇഫ്താറിന്റെ ഒരുക്കങ്ങളും സിറ്റിയിൽ പുരോഗമിക്കുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved