ദുബൈ: പ്രവാസികളെ വളരെ സൗഹൃദത്തോടെ സ്വീകരിക്കുകയും, അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്ന യു.എ.ഇയുടെ സൗഹൃദപരവും മാനുഷികതയിലൂന്നിയതുമായ സമീപനം ലോകത്തിനു മാതൃകയാണ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സിറാജ് ദിനപത്രവും ഐ.സി.എഫ് യു.എ.ഇനാഷണൽ കമ്മറ്റിയും ഓൺലൈനിൽ സംഘടിപ്പിച്ച യു.എ.ഇ മുപ്പത്തിഒമ്പതാം ദേശീയ ദിനാഘോഷ പരിപാടിയിൽ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്തെ ജനങ്ങളെ പോലെ തന്നെ കുടിയേറി വന്നവരെയും കാണണമെന്നും, അതിഥിയോട് കാണിക്കുന്ന ആദരവ് അവരോടു പുലർത്തണമെന്നും പഠിപ്പിച്ച മഹാനായ ഭരണാധികാരിയാണ് യു.എ.ഇ സ്ഥാപകൻ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് എന്നും അദ്ദേഹം കാണിച്ച അതെ സമീപനമാണ് യു.എ.ഐയുടെ ഓരോ ഭരണാധികാരികളും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ യു.എ.ഇയുടെ ദേശീയ ദിനാഘോഷം ഇന്ത്യക്കാർക്ക് വളരെ ആഹ്ലാദം നൽകുന്നുവെന്നും, യു.എ.ഇ യുടെ സമൃദ്ധിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു. ദുബായ് മർകസ് സംഘടിപ്പിച്ച യു.എ.ഇ ദേശീയ പതാക ഉയർത്തൽ കർമത്തിന് കാന്തപുരം നേതൃത്വം നൽകി.
ചീഫ് മെഡിക്കല് ഓഫീസറും വെരിക്കോസ് വെയിന് വിദഗ്ധനുമായ ഡോ. നബീല് സി നേതൃത്വം നല്കും...
48 പേരും മികച്ച മാര്ക്കോടെയാണ് പഠനം പൂര്ത്തീകരിച്ചത്...
ചീഫ് മെഡിക്കല് ഓഫീസറും വെരിക്കോസ് വെയിന് വിദഗ്ധനുമായ ഡോ. നബീല് സി നേതൃത്വം നല്കും...
© Copyright 2024 Markaz Live, All Rights Reserved