മാനവസഞ്ചാരം ഉയർത്തിയത് മനുഷ്യനെ ഒന്നിപ്പിക്കാനുള്ള ആശയം: മന്ത്രി പി എ മുഹമ്മദ് റിയാസ്
എസ് വൈ എസ് മാനവസഞ്ചാരം നേതൃത്വത്തിന് മർകസിൽ നൽകിയ സ്വീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
എസ് വൈ എസ് മാനവസഞ്ചാരം നേതൃത്വത്തിന് മർകസിൽ നൽകിയ സ്വീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടും ആശയങ്ങളുമാണ് എസ് വൈ എസ് മാനവസഞ്ചാരത്തെ വ്യത്യസ്തമാക്കിയതെന്ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനവസഞ്ചാരം നായകർക്ക് മർകസിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരും പ്രമേയവും പോലെ തന്നെ യാത്രയുടെ ഘടനയും ഏറെ മാതൃകാപരമായി. സമൂഹം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഈ യാത്രയുണ്ടായത്. മതങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ വലിയ തോതിൽ ചിലകോണുകളിൽ നടക്കുന്ന വേളയിൽ അതിനെ തിരുത്താനും സമുദായങ്ങൾക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്താനും മാനവസഞ്ചാരത്തിൽ ഉണ്ടായ ശ്രമങ്ങൾ കേരളത്തിന്റെ മത നിരപേക്ഷ മുഖത്തിന് കൂടുതൽ തിളക്കമേറ്റും.
മതത്തിലെ മാനവിക മൂല്യങ്ങൾ സമൂഹത്തിന് പകരുന്നതിൽ കേരളത്തിലെ സുന്നി സമൂഹം എക്കാലവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങൾക്ക് ഒരുപാട് പുതിയ ആശയങ്ങൾ സമ്മാനിക്കാനും ലഹരി, വർഗീയത പോലുള്ള സാമൂഹ്യവിപത്തുകളെ ചെറുക്കാനും ഈ യാത്രയിൽ ശ്രമങ്ങളുണ്ടായി എന്നറിഞ്ഞു. ഇത് അഭിനന്ദിക്കപ്പെടേണ്ടതുണ്ട് എന്നതിനാലാണ് ഈ സംഗമത്തിന് ഞാൻ എത്തിയത്. ഇനിയും ഇത്തരം ശ്രമങ്ങൾ തുടരണം -മന്ത്രി പറഞ്ഞു. യുവജന സംഘടനാ പ്രവർത്തന കാലഘട്ടത്തിൽ മംഗലാപുരത്തെയും ഹരിയാനയിലെയും വർഗീയ സംഘർഷ ബാധിത സ്ഥലങ്ങളിൽ പോയപ്പോൾ സമാധാന ശ്രമങ്ങൾക്കായി അവിടെയെത്തിയ കാന്തപുരം ഉസ്താദ് അടക്കമുള്ളവരുടെ ഇടപെടലുകളെ മന്ത്രി പ്രസംഗത്തിനിടെ ഓർത്തു.
ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും...
48 പേരും മികച്ച മാര്‍ക്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്...
ചീഫ് മെഡിക്കല്‍ ഓഫീസറും വെരിക്കോസ് വെയിന്‍ വിദഗ്ധനുമായ ഡോ. നബീല്‍ സി നേതൃത്വം നല്‍കും...
© Copyright 2024 Markaz Live, All Rights Reserved