മർകസ് ബോയ്സ് സ്കൂൾ യു പി വിഭാഗത്തിന് പുതിയ കെട്ടിടം
കാത്തിരുന്ന സമ്മാനം; മർകസ് ബോയ്സ് സ്കൂൾ യു പി വിദ്യാർത്ഥികൾ ഇനി പുതിയ കെട്ടിടത്തിൽ പഠിക്കും....

കാത്തിരുന്ന സമ്മാനം; മർകസ് ബോയ്സ് സ്കൂൾ യു പി വിദ്യാർത്ഥികൾ ഇനി പുതിയ കെട്ടിടത്തിൽ പഠിക്കും....
കോഴിക്കോട്: മർകസ് ബോയ്സ് സ്കൂൾ യു പി വിദ്യാർത്ഥികൾ ഇനി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ പഠിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രാണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ വിശാലമായ സൗകര്യങ്ങളാണ് ഇതോടെ യാഥാർഥ്യമായത്. തമിഴ്നാട് സ്വദേശിയും ഒമാനിലെ പ്രമുഖ വ്യവസായിയുമായ ഡോ. ആർ എസ് അബ്ദുൽ ഹമീദ് തൻ്റെ മരണപ്പെട്ട മകൻ നൂർ മുഹമ്മദിൻറെ നാമധേയത്തിൽ നിമ്മിച്ചു നൽകിയ കെട്ടിടം ഉത്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവന വിലയേറിയതാണെന്നും മരിച്ചുപോയ മകൻറെ പരലോക ജീവിതത്തിന് ഉപകരാപ്രദമായ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മർകസ് വിദ്യാർത്ഥികളായ മുഹമ്മദ് ശാക്കിർ, മലപ്പുറം, മുഹമ്മദ് സിനാൻ എന്നിവരെയും നാഷണൽ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപിൽ ഗോൾഡ്മെഡൽ നേടിയ മർകസ് പൂർവവിദ്യാർഥി മുഹമ്മദ് ഫസലിനെയും ചടങ്ങിൽ ആദരിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ, എ പി മുഹമ്മദ് മുസ്ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി സംബന്ധിച്ചു. മർകസ് ബോയ്സ് ഹൈ സ്കൂൾ, ശരീഅ വിഭാഗങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതു ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved