മർകസ് സമ്മേളനം: പ്രചാരണ ഡിജിറ്റൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ന് (ഞായർ) നരിക്കുനി താമരശ്ശേരി സോണിലെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രചരണ ജാഥ കടന്നുപോകും....
മർകസ് സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തുന്ന പ്രചാരണ ഡിജിറ്റൽ ജാഥയുടെ ഫ്ലാഗ് കുന്നമംഗലം എംഎൽഎ പിടിഎ റഹീമും അബ്ദുൽഖാദിർ മദനി കൽത്തറയും ചേർന്ന് നിർവ്വഹിക്കുന്നു.
Markaz Live News
February 26, 2023
Updated
കോഴിക്കോട്: മർകസ് സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തുന്ന പ്രചാരണ ഡിജിറ്റൽ ജാഥയുടെ ഫ്ലാഗ് കുന്നമംഗലം എംഎൽഎ പിടിഎ റഹീമും അബ്ദുൽഖാദിർ മദനി കൽത്തറയും ചേർന്ന് നിർവ്വഹിച്ചു. മർകസിന്റെയും സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെയും വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ ഡോക്യുമെന്ററിയാണ് ഡിജിറ്റൽ വാഹനത്തിൽ പ്രദർശിപ്പിക്കുന്നത്. സമ്മേളനത്തിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രചരണ വാഹനവും ഇതോടൊപ്പം ഇരു ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങിൽ സി യൂസുഫ് ഹൈദർ, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, അബ്ദുറശീദ് സഖാഫി, എകെ മൂസ ഹാജി, ഹനീഫ അസ്ഹരി, അക്ബർ ബാദുഷ സഖാഫി, സി കെ മുഹമ്മദ് ഇരിങ്ങന്നൂർ സംബന്ധിച്ചു. കുന്ദമംഗലം, കൊടുവള്ളി, മുക്കം സോണുകളിലൂടെയാണ് ആദ്യദിവസം പര്യടനം നടത്തിയത്. ഇന്ന് (ഞായർ) നരിക്കുനി താമരശ്ശേരി സോണിലെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രചരണ ജാഥ കടന്നുപോകും.