മർകസ് സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
മദീന മുനവ്വറയിലെ അൽ സ്സമാൻ ഹോട്ടലിൽ വെച്ച് നടന്ന മർകസ് സൗദി ചാപ്റ്റർ വാർഷിക കൗൺസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
മദീന മുനവ്വറയിലെ അൽ സ്സമാൻ ഹോട്ടലിൽ വെച്ച് നടന്ന മർകസ് സൗദി ചാപ്റ്റർ വാർഷിക കൗൺസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
മദീന: മർകസ് സൗദി ചാപ്റ്റർ 2023-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മദീന മുനവ്വറയിലെ അൽ സ്സമാൻ ഹോട്ടലിൽ വെച്ച് നടന്ന വാർഷിക കൗൺസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ നേതൃത്വമായി അബ്ദുൽ ഗഫൂർ വാഴക്കാട് ജിദ്ദ (പ്രസിഡന്റ്), ഹംസ എളാട് ദമാം(ജനറൽ സെക്രട്ടറി), ഉമർ ഹാജി വെളിയംകോട് റിയാദ്(ഫിനാൻസ് സെക്രട്ടറി) തിരഞ്ഞെടുക്കപ്പെട്ടു.
മർകസ് സമൂഹത്തിൽ നാലര പതിറ്റാണ്ടിൽ സൃഷ്ടിച്ച വൈജ്ഞാനിക വിപ്ലവവും സാമൂഹിക സാസ്കാരിക മുന്നേറ്റവും ലോകം ഉറ്റുനോക്കുന്നുണ്ടെന്നും കൂടുതൽ ജനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മർകസിന്റെ സന്ദേശം എത്തിക്കൽ കാലം ആവശ്യപ്പെടുന്ന ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. മർകസ് പടുത്തുയർത്തിയ നോളേജ് സിറ്റി എന്ന അറിവിന്റെ നഗരം കാഴ്ച്ചവെക്കുന്നത് നാനാതുറയിലുള്ള വൈഞ്ജാനിക കുതിച്ചുചാട്ടമാണ്. പ്രവാസികളുടെ അകമഴിഞ്ഞ സഹകരണം മർകസ് വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികളുടേ നടത്തിപ്പിന് സഹയാകമായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹ്മദ് നിസാമി ഇരിങ്ങല്ലൂരിന്റെ ആധ്യക്ഷതയിൽ സൗദിയിലെ മക്ക, മദീന, റിയാദ്, ദമാം, ഖമീസ് സോണിലെ കൗൺസിലർമാർക്ക് പുറമെ ഐ സി എഫ്, ആർ എസ് സി, കെസിഎഫ്, അലുംനി, സഖാഫി ശൂറ നാഷണൽ നേത്വത്വവും ചടങ്ങിൽ സംബന്ധിച്ചു. മുജീബ് എആർ നഗർ (ഐ സി എഫ്), അഫ്സൽ സഖാഫി, ഫാറൂഖ് സഖാഫി (ആർ എസ് സി), ഉമർ ഹാജി വെളിയംകോട്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ശാജഹാൻ മദീന, ശരീഫ് സഖാഫി മർകസ് മദീന എന്നിവർ ആശംസയർപ്പിച്ചു. ചാപ്റ്റർ സെക്രട്ടറി അബ്ദുൽ ഗഫൂർ വാഴക്കാട് സ്വാഗതവും അശ്റഫ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.
ക്യാബിനറ്റ് അംഗങ്ങൾ: ഹനീഫ് അമാനി മക്ക, മുജീബ് കാലടി റിയാദ്(സപ്പോർട്ട് &സർവീസ് ), അഹ്മദ് നിസാമി ഇരിങ്ങല്ലൂർ ദമാം, ത്വൽഹത്ത് കോഴിക്കോട് തായിഫ്(എക്സലൻസി &ഇന്റർ സ്റ്റേറ്റ്), മുഹിയുദ്ദീൻ സഖാഫി മദീന, ശിഹാബ് സവാമ ബുറൈദ(പി ആർ &മീഡിയ), മഹമൂദ് സഖാഫി ഖമീസ്, നൗഫൽ ചിറയിൽ ജുബൈൽ(നോളേജ്).
മദീന മുനവ്വറയിലെ അൽ സ്സമാൻ ഹോട്ടലിൽ വെച്ച് നടന്ന മർകസ് സൗദി ചാപ്റ്റർ വാർഷിക കൗൺസിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.