അന്താരാഷ്ട്ര മീലാദ് സമ്മേളനം: സ്വാഗതസംഘ കൺവെൻഷൻ നാളെ മർകസിൽ


കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയും കേരള മുസ്ലിം ജമാഅത്തും സംയുക്തമായി ഒക്ടോബർ ഒന്ന് ഞായറാഴ്ച കോഴിക്കോട് നടത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ നാളെ മർകസിൽ നടക്കും. വൈകുന്നേരം 3 ആരംഭിക്കുന്ന കൺവെൻഷന് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. ജില്ലയിലെ സമസ്ത, മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ സമസ്ത, മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് ജില്ലാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം