മഹല്ല് ഭാരവാഹികള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം ആരംഭിച്ചു

മഹല്ല് ഭാരവാഹികള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിക്കുന്നു

മഹല്ല് ഭാരവാഹികള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിക്കുന്നു
നോളജ് സിറ്റി: കോഴിക്കോട് ജില്ലയിലെ മഹല്ല് ഭാരവാഹികള്‍ക്കായുള്ള പ്രിവിലേജ് കാര്‍ഡിന്റെ വിതരണം ആരംഭിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന മഹല്ല് സാരഥി സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രൊഫ. കോയട്ടി ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി.
കോഴിക്കോട് ജില്ലയിലെ 500ല്‍ പരം മഹല്ലുകളിലെ ഭാരവാഹികള്‍ക്കാണ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ചികിത്സ, പരിശോധന, പരിചരണം മുതലായവയിലാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നത്.
അതോടൊപ്പം, കോഴിക്കോട് ജില്ലയിലെ എല്ലാ മഹല്ലുകളിലും മെഡിക്കല്‍ കോളജിന് കീഴില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും സംഘമത്തില്‍ വെച്ച് ആവിഷ്കരിച്ചു. ഈ ക്യാമ്പ് വഴി ഓരോ മഹല്ലിലെയും മുഴുവന്‍ ആളുകള്‍ക്കും പ്രിവിലേജ് കാര്‍ഡ് നല്‍കാനാണ് അധികൃതര്‍ പദ്ധതി ആവിഷ്കരിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം