സൈതൂന യൂനിവേഴ്സിറ്റിയില്‍ പി എച്ച് ഡിക്ക് അവസരം നേടി ശമ്മാസ് നൂറാനി
ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....

ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....

മര്‍കസ് ഗാര്ഡന് : ലോകത്തെ ഏറ്റവും ആദ്യത്തെ സര്‍വകലാശാലയായ ടുണീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റിയില്‍ മുഹമ്മദ് ശമ്മാസ് നൂറാനി അസ്സഖാഫി നടമ്മല്പൊയിലിന് പി എച്ച് ഡിക്ക് അവസരം ലഭിച്ചു. ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ ‘ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും’ എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്.
നേരത്തെ സൈതൂന യൂനിവേഴ്സിറ്റിയില്‍ നിന്നു തന്നെ ‘ഹിന്ദുമതത്തിലെ ദൈവ സിദ്ധാന്തം: നിരൂപണവും വിശകലനവും’ എന്ന വിഷയത്തില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈതൂനയില് നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം കൂടി ശമ്മാസ് നൂറാനി സ്വന്തമാക്കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത് നടമ്മല്പ്പൊയിലിലെ അബൂബക്കര്‍ ലത്വീഫി-ഹുസ്നുബാന് ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ഇസ്ലാമിക് റിവീല്‍ഡ് നോളജില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇക്കണോമിക്സ് ഡിഗ്രിയും നേടി. ശമ്മാസ് നൂറാനിയെ ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം